എന്തു പറഞ്ഞാലും അതു വികടത്തമാവുക! എന്തൊരു കഷ്ടമാണത്! പലർക്കും സംഭവിക്കാവുന്ന ഒന്നാണ്.. എനിക്കു സംശയം ഈ ഗുളികൻ, രാഹു എന്നൊക്കെ പോലെ വികടകാലം എന്നൊന്നൂടെ ഉണ്ടോ എന്നാണ്..
വികട സരസ്വതി എന്നൊക്കെ പലപ്പോഴും കേട്ടിട്ടുണ്ട്..
സരസ്വതീ ദേവിയുടെ രൂപം എന്റെ മനസ്സിലുള്ളതെങ്ങനെ എന്നു വെച്ചാൽ ഒരു വൈറ്റ് കാഞ്ചീപുരം സാരിയുടുത്തു ഒരു വീണയും പിടിച്ചു് സുസ്മേരവദനയായി വ്വൈറ്റ് താമരയിൽ ഇരിക്കുന്ന ഒരു കുലീന സ്ത്രീ രൂപം. അവരുടെ ഏറ്റവും തെളിമയാർന്ന രൂപം മനസ്സിൽ പതിഞ്ഞതു, മമ്മിയൂർ അമ്പലത്തിൽ വിദ്യാരംഭക്കാലത്ത് ഊട്ടുപരയിൽ പൂജയ്ക്ക് വെയ്ക്കുന്ന ഒരു എണ്ണഛായാ ചിത്രത്തിലൂടെയാണ്. ആ ചിത്രം കണ്ടപ്പോൾ എനിക്കു സരസ്വതീദേവിയോടു ഭക്തി തോന്നിയെങ്കിലും, അതിനേക്കാൾ ഭക്തിയും ബഹുമാനവും തോന്നിയത് ആ ചിത്രം വരച്ച ശ്രീനിവാസൻ മാഷോടാണ്. എങ്കിലും ഇവിടെ സരസ്വതിയേഡ്ത്തിക്ക് വല്യ കാര്യം ഒന്നും ഇല്ല്യ. പറഞ്ഞു വന്നപ്പോൾ ഒന്നു പറഞ്ഞു എന്നു മാത്രം!!
അപ്പോൾ ഞാൻ പറഞ്ഞു വന്നത് വികട സരസ്വതിയെ പറ്റിയായിരുന്നു. പക്ഷേ എനിക്കു വികട സരസ്വതി എന്നു പറയാനാ ഇഷ്ടം. വികട എന്നു വിളിക്കാം!! ഒറിജിനൽ സരസ്വതി ദേവിയുടെ രൂപം മേല്പറഞ്ഞ പോലെയെങ്കിൽ വികടന്റെ രൂപം എങ്ങനെ ഇരിക്കും? എനിക്കു തോന്നിയത് ഇങ്ങനെയാണ്. നല്ല ഗോതമ്പിന്റെ നിറമുള്ള ഒരു പെണ്ണ്. പട്ടു സാരിക്കു പകരം മോഡേർൺ ഡെനിം ടൈറ്റ്സ്, (ഡെനിം ആകുമ്പോൾ ചുളിച്ചിലും അഴുക്കും ഒന്നും പ്രശ്നമല്ലല്ലോ), ബ്ലാക് ലെതർ ജാക്കറ്റും. നോ എക്സ്പെൻസീവ് ജ്വെല്ലറീസ്. ഫാൻസി ആക്സെസ്സറീസ് ആണു പഥ്യം. വീണക്കു പകരം എന്ത് കൊടുക്കും? ഒരു ബേസ് ഗിറ്റാറോ അല്ലെങ്കിൽ സേല്ലോയോ ആവാം!! അതല്ലെങ്കിൽ ഒരു സെറ്റ് ബാഗ്പൈപ്!! അതു മതി. ചാർളീസ് ഏഞ്ചത്സ്-2 വിലെ ഡ്ര്യു ബാരിമോറിന്റെ പോലെ ഡീപ് റെഡ് ലിപ്സ്റ്റിക് ഇട്ടു ചുകപ്പിച്ച ചുണ്ടുകൾ, ചെറിയ ഒരു മന്ദസ്മിതം ആയിക്കോട്ടെ, വിരോധം ഇല്ല്യ. ഒരു സംശയം പോലെ. പക്ഷേ ചിരിക്കണ്ടാ. കാരണം, മുൻവശത്തു മുകൾ വരിയിലുള്ള രണ്ടു പല്ലുകൾ പലകപ്പല്ലാണ്, അവക്കിത്തിരി പൊന്തലും ഉണ്ട്. വൃത്തികേടാവും. തിളങ്ങുന്ന കണ്ണുകളിൽ ലൈറ്റ് കളേഡ് കൃഷ്ണമണി. ഒരു സെറ്റ് മംഗോളിയൻ കണ്ണുകൾ തന്നെ. ഒരു ചെറിയ മറുകണ്ണുണ്ട് പക്ഷേ കോങ്കണ്ണല്ല. കാഴ്ച്ച ക്ലിയറാക്കാൻ സ്റ്റൈലിഷ് സോഡാക്കുപ്പി കണ്ണടയും ഉണ്ട്. ത്രെഡ് ചെയ്ത് ഡീസന്റാക്കിയ പുരികക്കൊടികൾ കർവ്ഡ് ബ്രക്കറ്റ് പോലെ വളഞ്ഞിരിക്കുന്നു (വളവ് ഇത്തിരി അഡ്ജസ്റ്റ് ചെയ്താമതി മഴവില്ലെന്നൊക്കെ പറഞ്ഞാൽ അലമ്പാവും.). എക്സെർസൈസും ഡയറ്റ് കണ്ട്രൊളും ഒക്കെ ചെയ്തു ടോൺഡ് ആയ ബോഡി ഷേയ്പ് ആണെങ്കിൽ, ഫാസ്റ്റ് ഫുഡ് ഡയറ്റ് കാരണം ഓവർവെയ്റ്റിന്റെ ബോർഡർലയിനിൽ ആണ്. മറ്റു സോഫ്റ്റ് അസ്സെറ്റ്സിനെ പറ്റിയൊന്നും പ്രതിപാദിക്കാൻ എനിക്കു അർഹതയും, അനുവാദവും, അറിവും ഇല്ല. പിന്നെ മറ്റേ ടീച്ചറേ പോലെ ഇവൻ അങ്ങനെ താമരപൂവിലൊന്നും ഇരിക്കില്ല. അവർക് വല്ല മതിലുമ്പിലോ, പ്ലാസ്റ്റിക് ചെയറിലോ ഒക്കെയ് തന്നേയേ ഇരിക്കാൻ കഴിയൂ. പിന്നെ ചിത്രത്തിൽ അവര് ഇരിക്കാറില്ല. മറിച്ചു ആ ബാഗ്പൈപ്പർ ചുമലിൽ ചാർത്തി ഒരു മതിലിൽ ചാരി നിൽകാറെ ഉള്ളൂ.. പടത്തിൽ അവർ സാധാരണ സോഫ്റ്റ് ലൈറ്റിങ്ങേ ഉപയോഗിക്കാറുള്ളൂ.. ഒരുമാതിരി സേപിയ എഫെക്റ്റിൽ ഫോട്ടോ എടുത്ത പോലെ. എന്തായാലും ആളൊരു ചുള്ളത്തി തന്ന്യാണ്.
എന്നെങ്കിലും കാണാൻ പറ്റും എന്നാണ് എന്റെ വിശ്വാസം. പറ്റുമോ?? ബാക്കി ഡീറ്റേത്സ് ഒന്നും ഇതുവരെ കിട്ടിയിട്ടില്ലാ. ഇനി ഫേസ്ബുക്കിലോ, ഗൂഗ്ൾ ബസിലോ, ചാറ്റിലോ ഒക്കെവച്ചു പരിചയപ്പെടാൻ പറ്റിയാൽ ഭാഗ്യാമാവും.
Tuesday, February 22, 2011
Thursday, February 10, 2011
ഏക് നമ്പർ കി കഹാനീ.
ഒരു രസകരമായ സംഭവം ഇന്നെന്റെ മുന്നിലുണ്ടായി; സംഭവം വേറൊന്നും അല്ല.. ഒരു ബംഗാളിയും, പഞ്ചാബിയും തമ്മിലുള്ള തമ്മിലുള്ള വഴക്കായിരുന്നു വിഷയം.
പാത്രങ്ങൾ: 1 അക്കൌണ്ടന്റ്: മലയാളി 2. ഛോട്ടു-ബംഗാളി 3.ഗട്ടു - പഞ്ചാബി (പാകിസ്ഥാൻ)
സീൻ-1
അക്കൌണ്ടന്റ് ഒഫീസ് ബോയ് എന്ന വയോധികനായ ബംഗാളിയെ വിളിക്കുന്നു.
ബംഗാ: ജീ സാബ്; ഹം അഭീ ലേക്കെ ആതാ
സീൻ -2
ബംഗൻ ഫോണെടുത്തു ഗട്ടുവിന്റെ നമ്പർ കറക്കുന്നു! അപ്പുറത്തു ഫോൺ ബെല്ലടിക്കുന്നു. ഗട്ടു കോൾ എടുക്കുന്നു.
ഗട്ടു: ഹാലൊ ഗട്ടു!
ഛോട്ടു: ഗട്ടു, യെ മേ ബോൽതാ! ബോൽ ക്യ ഹാൽ ഹെ? കിധർ ഹൊ?
ഗട്ടു: ഹാ ബോൽ, മേ ഇധർ ഹും, ഷോപ്ഫ്ലോർ പെ.
ചോട്ടു: മുഝെ ആപ്കെ ബേൻ കി നമ്പർ ദെ ദീജിയെ, ഉസ്ക ഥോഡാ കാം ഹൈ ഇധർ!!
ഗട്ടു: (അദ്ഭുത പരതന്ത്രനായി) ക്യാ മത്ലബ്?
ഛോട്ടു: ആപ്കെ ബേൻ കി നമ്പർ?
ഗട്ടു: (ഇത്തിരി ഈർഷ്യയോടെ) മെരാ ‘ബേൻ’ കി നമ്പർ? ക്യോം ചാഹിയെ തുംകോ മെരാ ‘ബേൻ’ കി നമ്പർ?
ഛോട്ടു: ഇധർസെ പൂഛാ ഗയാ ഹെ. ഉസ്കി ഇധർ കുഛ് കാം ഹെ. തു ബസ് നമ്പർ ദേ ദെ.
ഗട്ടു: അബെ സാലേ, ക്യാ കാം ഹെ ഉധർ മെരി ‘ബേൻ’ കി. നമ്പർ ലേക്കെ ? മേ തുഝെ ഉസ്കി നമ്പർ നഹി ദെ സക്താ.. ജിസ്നെ ഭി പൂഛാ ഹെ ഉസ്കൊ മെരെ പാസ് ആനെ ബൊലോ.
ഛോട്ടുവും വിട്ടു കൊടുക്കാൻ നിന്നില്ല. !!!
ഛോട്ടു; അരെ ഗട്ടു, വൊ കമ്പനി കി ബേൻ ഹേ. ഉസ്കി ഇധർ ക്യാ കാം ഹൈ, വൊ തുംസെ ബോൽനെ കാ സരൂരത് നഹിൻ ഹെ. സ്യാദാ ബക് ബക് നഹി കർ, തൂ ബേൻ കി നമ്പർ ബതാ. ഓർ യേ ഭീ സുൻ മേനെ തുംഹരെ നാംസെ പുകരാഹും, തു മുഝെ സാലെ വാലേ മത് ബുലാ. അകൽബിൻ സുവർ.
ഗട്ടു: അബ്ബെ, ഫോൺ രഖ് സാലെ **@## (മുഴുത്ത തെറി തള്ളക്കും പെങ്ങൾകും) മേരാ ഇധർകി കാം ഹോനെ ദേ, മേ തുംഹാരെ പാസ് ആതാ ഹും. തും ഗാലി ദേതേ ഹൊ മുഝേ?(ഫോൺ കട്ടു ചെയ്യുന്നു)
സീൻ -3
ഏകദേശം 40 മിനുട്ടിനു ശേഷം ദേഷ്യം കൊണ്ടു വിറക്കുന്ന ഗട്ടു ഓഫീസിലേക്കു പാഞ്ഞടുക്കുന്നു. ചോട്ടുവിന്റെ കുത്തിനു പിടിച്ചുനിൽകുന്നു.
ഗട്ടു: അബ്ബെ സുവർ കെ ഓലാത്ത്, തും ക്യാ സോച്ചെ ഹോ അപ്നെ ആപ്കോ? തും ഇധർ കെ ഓഫിസ് ബോയ് ഹൊ, പ്യൂ ൺ ഹൊ, ഇധർകാ മനേജർ നഹി ഹോ തും. ആദ്മി ദേഖ്കെ ബാത് നഹി കരേ തൊ തേരി ഠാംഗ് തോടൂംഗാ മെ. സംഝേ സാല ചോർ, ##@#$#$#$$ (തെറി- ദോഷം പറയരുതല്ലോ, ഹിന്ദിക്കാരു തെറി തള്ളക്കും, പെങ്ങൾകും നേരെ മാത്രെ പറയൂ.)
തുംകൊ ക്യോം ചാഹിയെ മേരി ബേൻ കി നമ്പർ? അഭി ആഗെ ബാത് കരോഗെ തൊ മേ തുംഹാരി ഏയ്സീ മാർ മാരൂംഗാ, ഏയ്സീ മാർ മാരൂംഗാ കി തു സിന്ദഗീ ഭർ “ബേൻ” കി ഹി നഹി, കിസീകി ഭി നമ്പർ നഹി പൂഛോഗേ.
അപകടാവസ്ഥ കണ്ട് ഓഫീസിലെ എല്ലാവരും അവിടെ കൂടി, അക്കൌണ്ടന്റും. എല്ലാവരും കൂടെ ഗട്ടുവിനെയും, ഛോട്ടുവിനെയും, പിടിച്ചു മാറ്റി സംഘർഷാവസ്ഥ ലഘൂകരിച്ചു. അക്കൌണ്ടന്റ് ഗട്ടുവിനെ വിളിച്ചു ചോദിച്ചു.
അക്ക: ഗട്ടൂ, ക്യാ ഹുവാ? മാർപീഢ് ക്യോം കർതേ ഹൊ?
ഗട്ടു: സർജീ, ആപ് ഇസ്സെ പൂഛോ, കി മെരി ബേൻ കി നമ്പർ ലേകെ ഉസ്കേ ക്യ കാം ഹെ?
അക്ക: ക്യാ ബോൽതേ ഹോ? യെ തുംഹാരി ബേൻ കി സാഥ് ക്യാ കർനെ ചാഹ്തെ ഹെ?
ഭയചകിതനായി നിൽകുന്ന ഛോട്ടു വിറക്കുന്നുണ്ടായിരുന്നു.
ഗട്ടു: ആപ് ഉസ് സെ ഹീ പൂഛോ നാ.. ഹം കൊ ക്യാ മാലൂം? വഹീ സവാൽ മേ ഉസ്സേ ഭീ പൂഛ് രഹാ ഹും.
അക്ക: ഛോട്ടൂ, യെ ക്യാ ഹോ രഹാ ഹെ ഇധർ? കുഛ് ബഡീ ഇഷ്യു കെ ബിനാ, വൊ ആപ്കൊ മാർനെ നഹി ആയെഗാ!! ബതാ ക്യാ പ്രോബ്ലം ഹെ…..
ഛോട്ടു: സർജീ, ആപ് ഹീ ആജ് സുബഹ് മുഝെ ബോലേ ഥെ കി ഇസെ ബേൻ കാ നമ്പർ പൂഛ് കെ ലാനെ !! വൊ ഹി അഭി യെ മജ്ലാ ഹുവാ!
ഗട്ടു:(രോഷത്തോടെ അക്കൌണ്ടന്റിനോട് പൂശാനോങ്ങിക്കൊണ്ട്) ക്യാ ആപ് മാംഗേ മെരി ബേൻ കി നമ്പർ?
അക്ക: (ഭീഭത്സിതനായി) ഛോട്ടൂ, യെഹ് ആപ് ക്യാ ബോൽതേ ഹെ? മേ നെ പൂഛാ ആപ്സെ ഗട്ടൂക്കെ “ബേഹ്ൻ” കെ നമ്പർ? ക്യൊം ചാഹിയെ മുഝെ ഉസ്കി നമ്പർ?
ഛോട്ടു: ഹാ ഫിർ. ആപ് ഹീ മാംഗേ ഥേ!! ആജ് സുബഹ്. ബേൻ കി നമ്പർ!!
അക്ക: ആജ് സുബഹ്? അരെ യാർ വൊ, മേനെ ആപ്സെ ബോലാ ഥാ കി ഗട്ടു കെ വാൻ കി നമ്പർ പൂഛേ. വൊ നയീ ഗാഡി ജൊ ഗട്ടു അഭി യൂസ് കർതേ ഹെ നാ! ഉസ്കെ ബേഹ്ൻ കി നമ്പർ നഹി.
ഛോട്ടു; ഹാ വാഘയീ, മേ ഭീ വഹീ നമ്പർ പൂഛാ ഥാ! “ബേൻ” കി നമ്പർ!!
അക്ക: യാർ, “ബേൻ” നഹി; “വാൻ” വി ഏ ൻ വാൻ!! മത്ലബ് ഗാഡീ.
ഗട്ടു: അഛാ തൊ ഇസ്കൊ മേരി ഗാഡി കി നമ്പർ ചാഹിയേ. മെരെ ബേഹ്ൻ കീ നമ്പർ നഹി!! അരെ യാർ ഇസ് ബന്ദെ കാ സബാൻ സുൻ കെ മെ ഗലത് സംഝാ !! യെ പൂഛ്താ ഹെ മെരി “ബേൻ” കി നമ്പർ. മേ നെ ഏസെ സുനാ യാർ!!
ഛോട്ടു: ഹാ മേ ഭീ ബേൻ കി ഹീ നമ്പർ പൂഛാ ഥാ ഉസ്കെ ലിയേ തൂ മുഝെ മാർനെ ആയേ!!
ഗട്ടു : യെ ദേഖോ യെ ഫിർ ശുരൂ….
അക്ക: ഹെയ് ഛോട്ടൂ. ആപ് ബേൻ നഹീ ബോലോ.. വാൻ ബോലോ! വാാാാ ൻ
അതിനിടയിൽ ഗട്ടു ചാടിക്കയറി..
ഗട്ടു: ഠീക് ഹെ, ഠീക് ഹെ ആപ്കൊ ഗാഡി കി നമ്പർ ചാഹിയെ നാ. യെഹ് ലോ മുൾകിയാ , ഉസ്മെ ലിഖാ ഹേ. ആപ്കൊ ജൊ കുഛ് ഭി ചാഹേ വൊ ലിഖ് ലീജിയേ. ഓർ ആഗേ സേ ഇസ് ബംഗാളീസെ യെഹ് ന ബോലിയെ.. ധിമാഗ് നാം കെ കൊയി ചീസ് ഹീ നഹീ ഹെ ഇസ്കൊ. ബത്തമീസ് .
അക്കൌണ്ടന്റ്, മുൾകിയ (റെജിസ്ട്രേഷൻ കാർഡ്) കോപ്പിയെടുത്തു തിരിച്ചു കൊടുത്തു.
പിന്നീട ഗട്ടു , ഛോട്ടുവിനോടു തനത് പഠാൻ സറ്റൈലിൽ ആലിംഗനം ചെയ്ത് ക്ഷമ പറഞ്ഞു് പുറത്തേക്കു പോയി. പോകുമ്പോൾ “തുംഹാരി സബാൻ ഠീക് കരോ, ബറാബർ ബാത് കർന്നാ സീഖോ. നഹിതൊ മാർ ഖായേഗാ” എന്നു ഓർമ്മിപ്പിക്കാനും മറന്നില്ല.
പാവം ബംഗാളി, അയാൾ അതിൽ പിന്നെ “ബേൻ” എന്ന വാക്കുപയോഗിച്ചിട്ടില്ല. “ഗാഡി” എന്നെ പറയാറുള്ളൂ.
കണ്ടു നിന്ന എനിക്കു തോന്നിയതു “ ഈ ഉഛാരണ പിശകുകൾ വരുത്തുന്ന വിനയേ” എന്നാണ്. ഇവിടെ ഉണ്ടായ വിന, “വ” എന്ന അക്ഷരത്തിനു പകരം സാധാരണ ബംഗാളികൾ ഉപയോഗിക്കാറുള്ള “ബ” എന്ന അക്ഷരമാണ്. കേട്ടിട്ടില്ലെ, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ ബംഗാളി എഴ്ത്തുകാരുടെ പേരുകൾ. പഞ്ചാബിയുടേതാണെങ്കിൽ ഒരുമാതിരി നീട്ടിക്കുറുക്കിയ ഹിന്ദിയും, ഉർദു പ്രാമുഖ്യം ഒരുപാടുണ്ടതിൽ. അവരുടെ കൊളൊക്യൽ രീതിയൽ “ബേൻ” ബേഹ്ൻ” എന്നിങ്ങനെ ഒക്കെയാണ്. നമ്മൾ അതു പഠിക്കുന്നതോ “ബഹൻ” എന്നും, ഗുജറാത്തികൾ പറയുമ്പോൾ “ബെൻ” എന്നും ആകുന്നു. ഭാഗ്യത്തിനാണ് അന്നു ഛോട്ടുവിനു തല്ലു കൊള്ളഞ്ഞത്. ഈ ബംഗാളികളുടെ ഒരു കാര്യം..
കൌതുകകരമാണ് ഈ ഭാഷാ വൈജാത്യങ്ങൾ. ഒത്തിരി പഠിക്കാനുണ്ടതിൽ.
തൽകാലം ഇവിടെ നിർത്തട്ടെ!!.
പാത്രങ്ങൾ: 1 അക്കൌണ്ടന്റ്: മലയാളി 2. ഛോട്ടു-ബംഗാളി 3.ഗട്ടു - പഞ്ചാബി (പാകിസ്ഥാൻ)
സീൻ-1
അക്കൌണ്ടന്റ് ഒഫീസ് ബോയ് എന്ന വയോധികനായ ബംഗാളിയെ വിളിക്കുന്നു.
ഉദ്യോഗപ്പേരിൽ മാത്രമേ ബോയ് ഉള്ളൂ, ആളൊരു സീനിയർ സിറ്റിസൺ ആണ്.
അക്ക: ഹേയ് ഛോട്ടു, തും ഏക് കാം കരോ; ഉസ് ഗട്ടുകൊ നയാ വാൻ ദിയ ഹേ ന, ഉസ്കാ നമ്പർ പൂഛ് കെ ബതാ ദൊ മുഝെ. ജൽദി ചാഹിയേ.
ബംഗാ: ജീ സാബ്; ഹം അഭീ ലേക്കെ ആതാ
സീൻ -2
ബംഗൻ ഫോണെടുത്തു ഗട്ടുവിന്റെ നമ്പർ കറക്കുന്നു! അപ്പുറത്തു ഫോൺ ബെല്ലടിക്കുന്നു. ഗട്ടു കോൾ എടുക്കുന്നു.
ഗട്ടു: ഹാലൊ ഗട്ടു!
ഛോട്ടു: ഗട്ടു, യെ മേ ബോൽതാ! ബോൽ ക്യ ഹാൽ ഹെ? കിധർ ഹൊ?
ഗട്ടു: ഹാ ബോൽ, മേ ഇധർ ഹും, ഷോപ്ഫ്ലോർ പെ.
ചോട്ടു: മുഝെ ആപ്കെ ബേൻ കി നമ്പർ ദെ ദീജിയെ, ഉസ്ക ഥോഡാ കാം ഹൈ ഇധർ!!
ഗട്ടു: (അദ്ഭുത പരതന്ത്രനായി) ക്യാ മത്ലബ്?
ഛോട്ടു: ആപ്കെ ബേൻ കി നമ്പർ?
ഗട്ടു: (ഇത്തിരി ഈർഷ്യയോടെ) മെരാ ‘ബേൻ’ കി നമ്പർ? ക്യോം ചാഹിയെ തുംകോ മെരാ ‘ബേൻ’ കി നമ്പർ?
ഛോട്ടു: ഇധർസെ പൂഛാ ഗയാ ഹെ. ഉസ്കി ഇധർ കുഛ് കാം ഹെ. തു ബസ് നമ്പർ ദേ ദെ.
ഗട്ടു: അബെ സാലേ, ക്യാ കാം ഹെ ഉധർ മെരി ‘ബേൻ’ കി. നമ്പർ ലേക്കെ ? മേ തുഝെ ഉസ്കി നമ്പർ നഹി ദെ സക്താ.. ജിസ്നെ ഭി പൂഛാ ഹെ ഉസ്കൊ മെരെ പാസ് ആനെ ബൊലോ.
ഛോട്ടുവും വിട്ടു കൊടുക്കാൻ നിന്നില്ല. !!!
ഛോട്ടു; അരെ ഗട്ടു, വൊ കമ്പനി കി ബേൻ ഹേ. ഉസ്കി ഇധർ ക്യാ കാം ഹൈ, വൊ തുംസെ ബോൽനെ കാ സരൂരത് നഹിൻ ഹെ. സ്യാദാ ബക് ബക് നഹി കർ, തൂ ബേൻ കി നമ്പർ ബതാ. ഓർ യേ ഭീ സുൻ മേനെ തുംഹരെ നാംസെ പുകരാഹും, തു മുഝെ സാലെ വാലേ മത് ബുലാ. അകൽബിൻ സുവർ.
ഗട്ടു: അബ്ബെ, ഫോൺ രഖ് സാലെ **@## (മുഴുത്ത തെറി തള്ളക്കും പെങ്ങൾകും) മേരാ ഇധർകി കാം ഹോനെ ദേ, മേ തുംഹാരെ പാസ് ആതാ ഹും. തും ഗാലി ദേതേ ഹൊ മുഝേ?(ഫോൺ കട്ടു ചെയ്യുന്നു)
സീൻ -3
ഏകദേശം 40 മിനുട്ടിനു ശേഷം ദേഷ്യം കൊണ്ടു വിറക്കുന്ന ഗട്ടു ഓഫീസിലേക്കു പാഞ്ഞടുക്കുന്നു. ചോട്ടുവിന്റെ കുത്തിനു പിടിച്ചുനിൽകുന്നു.
ഗട്ടു: അബ്ബെ സുവർ കെ ഓലാത്ത്, തും ക്യാ സോച്ചെ ഹോ അപ്നെ ആപ്കോ? തും ഇധർ കെ ഓഫിസ് ബോയ് ഹൊ, പ്യൂ ൺ ഹൊ, ഇധർകാ മനേജർ നഹി ഹോ തും. ആദ്മി ദേഖ്കെ ബാത് നഹി കരേ തൊ തേരി ഠാംഗ് തോടൂംഗാ മെ. സംഝേ സാല ചോർ, ##@#$#$#$$ (തെറി- ദോഷം പറയരുതല്ലോ, ഹിന്ദിക്കാരു തെറി തള്ളക്കും, പെങ്ങൾകും നേരെ മാത്രെ പറയൂ.)
തുംകൊ ക്യോം ചാഹിയെ മേരി ബേൻ കി നമ്പർ? അഭി ആഗെ ബാത് കരോഗെ തൊ മേ തുംഹാരി ഏയ്സീ മാർ മാരൂംഗാ, ഏയ്സീ മാർ മാരൂംഗാ കി തു സിന്ദഗീ ഭർ “ബേൻ” കി ഹി നഹി, കിസീകി ഭി നമ്പർ നഹി പൂഛോഗേ.
അപകടാവസ്ഥ കണ്ട് ഓഫീസിലെ എല്ലാവരും അവിടെ കൂടി, അക്കൌണ്ടന്റും. എല്ലാവരും കൂടെ ഗട്ടുവിനെയും, ഛോട്ടുവിനെയും, പിടിച്ചു മാറ്റി സംഘർഷാവസ്ഥ ലഘൂകരിച്ചു. അക്കൌണ്ടന്റ് ഗട്ടുവിനെ വിളിച്ചു ചോദിച്ചു.
അക്ക: ഗട്ടൂ, ക്യാ ഹുവാ? മാർപീഢ് ക്യോം കർതേ ഹൊ?
ഗട്ടു: സർജീ, ആപ് ഇസ്സെ പൂഛോ, കി മെരി ബേൻ കി നമ്പർ ലേകെ ഉസ്കേ ക്യ കാം ഹെ?
അക്ക: ക്യാ ബോൽതേ ഹോ? യെ തുംഹാരി ബേൻ കി സാഥ് ക്യാ കർനെ ചാഹ്തെ ഹെ?
ഭയചകിതനായി നിൽകുന്ന ഛോട്ടു വിറക്കുന്നുണ്ടായിരുന്നു.
ഗട്ടു: ആപ് ഉസ് സെ ഹീ പൂഛോ നാ.. ഹം കൊ ക്യാ മാലൂം? വഹീ സവാൽ മേ ഉസ്സേ ഭീ പൂഛ് രഹാ ഹും.
അക്ക: ഛോട്ടൂ, യെ ക്യാ ഹോ രഹാ ഹെ ഇധർ? കുഛ് ബഡീ ഇഷ്യു കെ ബിനാ, വൊ ആപ്കൊ മാർനെ നഹി ആയെഗാ!! ബതാ ക്യാ പ്രോബ്ലം ഹെ…..
ഛോട്ടു: സർജീ, ആപ് ഹീ ആജ് സുബഹ് മുഝെ ബോലേ ഥെ കി ഇസെ ബേൻ കാ നമ്പർ പൂഛ് കെ ലാനെ !! വൊ ഹി അഭി യെ മജ്ലാ ഹുവാ!
ഗട്ടു:(രോഷത്തോടെ അക്കൌണ്ടന്റിനോട് പൂശാനോങ്ങിക്കൊണ്ട്) ക്യാ ആപ് മാംഗേ മെരി ബേൻ കി നമ്പർ?
അക്ക: (ഭീഭത്സിതനായി) ഛോട്ടൂ, യെഹ് ആപ് ക്യാ ബോൽതേ ഹെ? മേ നെ പൂഛാ ആപ്സെ ഗട്ടൂക്കെ “ബേഹ്ൻ” കെ നമ്പർ? ക്യൊം ചാഹിയെ മുഝെ ഉസ്കി നമ്പർ?
ഛോട്ടു: ഹാ ഫിർ. ആപ് ഹീ മാംഗേ ഥേ!! ആജ് സുബഹ്. ബേൻ കി നമ്പർ!!
അക്ക: ആജ് സുബഹ്? അരെ യാർ വൊ, മേനെ ആപ്സെ ബോലാ ഥാ കി ഗട്ടു കെ വാൻ കി നമ്പർ പൂഛേ. വൊ നയീ ഗാഡി ജൊ ഗട്ടു അഭി യൂസ് കർതേ ഹെ നാ! ഉസ്കെ ബേഹ്ൻ കി നമ്പർ നഹി.
ഛോട്ടു; ഹാ വാഘയീ, മേ ഭീ വഹീ നമ്പർ പൂഛാ ഥാ! “ബേൻ” കി നമ്പർ!!
അക്ക: യാർ, “ബേൻ” നഹി; “വാൻ” വി ഏ ൻ വാൻ!! മത്ലബ് ഗാഡീ.
ഗട്ടു: അഛാ തൊ ഇസ്കൊ മേരി ഗാഡി കി നമ്പർ ചാഹിയേ. മെരെ ബേഹ്ൻ കീ നമ്പർ നഹി!! അരെ യാർ ഇസ് ബന്ദെ കാ സബാൻ സുൻ കെ മെ ഗലത് സംഝാ !! യെ പൂഛ്താ ഹെ മെരി “ബേൻ” കി നമ്പർ. മേ നെ ഏസെ സുനാ യാർ!!
ഛോട്ടു: ഹാ മേ ഭീ ബേൻ കി ഹീ നമ്പർ പൂഛാ ഥാ ഉസ്കെ ലിയേ തൂ മുഝെ മാർനെ ആയേ!!
ഗട്ടു : യെ ദേഖോ യെ ഫിർ ശുരൂ….
അക്ക: ഹെയ് ഛോട്ടൂ. ആപ് ബേൻ നഹീ ബോലോ.. വാൻ ബോലോ! വാാാാ ൻ
അതിനിടയിൽ ഗട്ടു ചാടിക്കയറി..
ഗട്ടു: ഠീക് ഹെ, ഠീക് ഹെ ആപ്കൊ ഗാഡി കി നമ്പർ ചാഹിയെ നാ. യെഹ് ലോ മുൾകിയാ , ഉസ്മെ ലിഖാ ഹേ. ആപ്കൊ ജൊ കുഛ് ഭി ചാഹേ വൊ ലിഖ് ലീജിയേ. ഓർ ആഗേ സേ ഇസ് ബംഗാളീസെ യെഹ് ന ബോലിയെ.. ധിമാഗ് നാം കെ കൊയി ചീസ് ഹീ നഹീ ഹെ ഇസ്കൊ. ബത്തമീസ് .
അക്കൌണ്ടന്റ്, മുൾകിയ (റെജിസ്ട്രേഷൻ കാർഡ്) കോപ്പിയെടുത്തു തിരിച്ചു കൊടുത്തു.
പിന്നീട ഗട്ടു , ഛോട്ടുവിനോടു തനത് പഠാൻ സറ്റൈലിൽ ആലിംഗനം ചെയ്ത് ക്ഷമ പറഞ്ഞു് പുറത്തേക്കു പോയി. പോകുമ്പോൾ “തുംഹാരി സബാൻ ഠീക് കരോ, ബറാബർ ബാത് കർന്നാ സീഖോ. നഹിതൊ മാർ ഖായേഗാ” എന്നു ഓർമ്മിപ്പിക്കാനും മറന്നില്ല.
പാവം ബംഗാളി, അയാൾ അതിൽ പിന്നെ “ബേൻ” എന്ന വാക്കുപയോഗിച്ചിട്ടില്ല. “ഗാഡി” എന്നെ പറയാറുള്ളൂ.
കണ്ടു നിന്ന എനിക്കു തോന്നിയതു “ ഈ ഉഛാരണ പിശകുകൾ വരുത്തുന്ന വിനയേ” എന്നാണ്. ഇവിടെ ഉണ്ടായ വിന, “വ” എന്ന അക്ഷരത്തിനു പകരം സാധാരണ ബംഗാളികൾ ഉപയോഗിക്കാറുള്ള “ബ” എന്ന അക്ഷരമാണ്. കേട്ടിട്ടില്ലെ, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ ബംഗാളി എഴ്ത്തുകാരുടെ പേരുകൾ. പഞ്ചാബിയുടേതാണെങ്കിൽ ഒരുമാതിരി നീട്ടിക്കുറുക്കിയ ഹിന്ദിയും, ഉർദു പ്രാമുഖ്യം ഒരുപാടുണ്ടതിൽ. അവരുടെ കൊളൊക്യൽ രീതിയൽ “ബേൻ” ബേഹ്ൻ” എന്നിങ്ങനെ ഒക്കെയാണ്. നമ്മൾ അതു പഠിക്കുന്നതോ “ബഹൻ” എന്നും, ഗുജറാത്തികൾ പറയുമ്പോൾ “ബെൻ” എന്നും ആകുന്നു. ഭാഗ്യത്തിനാണ് അന്നു ഛോട്ടുവിനു തല്ലു കൊള്ളഞ്ഞത്. ഈ ബംഗാളികളുടെ ഒരു കാര്യം..
കൌതുകകരമാണ് ഈ ഭാഷാ വൈജാത്യങ്ങൾ. ഒത്തിരി പഠിക്കാനുണ്ടതിൽ.
തൽകാലം ഇവിടെ നിർത്തട്ടെ!!.
Monday, January 3, 2011
ഉറക്കമുണരാത്ത രാത്രി
ഒരുപാടു ദിവസങ്ങളായിരിക്കുന്നു. എന്തൊക്കെയോ കയ്യിൽനിന്നും വീണു പോയതുപോലെ. ചിന്തകളിൽ പോലും വിഭ്രാന്തി നിറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളിൽ കാടത്തവും, ഭീകരതയും. മിഥ്യയിൽ വിടരുന്ന അഗ്നിക്കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നതു കാണുമ്പോൾ എനിക്കു ഭയം തോന്നുന്നു. ഉറങ്ങുമ്പോൾ ചെവിയിൽ ചിലമ്പിന്റെ കിലുക്കം … ഞാൻ ഉറങ്ങുന്നതു മതിയാക്കി. എങ്കിലും കണ്ണു തുറക്കാൻ എനിക്കു ഭയമാണ്. ഈ മുറിയിലെ ഇരുട്ടും ഏകാന്തതയും എന്നെ പല്ലിളിച്ചു കാട്ടുന്നു.
ഞാൻ കോലായിലേക്കിറങ്ങി. നല്ല നിലാവുണ്ട്. പടിയിറങ്ങി നടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു അമ്മ അകായിൽ നിന്നും ചോദിച്ചു;
ഈ രാത്രി നീയെങ്ങ്ട്ടാ പോണതു്, ഒറങ്ങണില്ലേ?
ഒന്നും മിണ്ടാതെ ഞാൻ പുറത്തിറങ്ങി. പാടത്തെ ആൽമരച്ചോട്ടിലിരുന്നു. ശിശിരം തുടങ്ങിയിരിക്കുന്നു. ആൽ മരത്തിലെ ഇലകൾ ഒട്ടുമുക്കാലും കൊഴിഞ്ഞിരിക്കുന്നു. പടിക്കിലെ അനക്കം കണ്ട് ഷാരത്തെ പാറു ഗേറ്റിൽ വന്നു നോക്കി. പടിക്കൽ തെളിഞ്ഞു നിന്ന അവളുടെ രണ്ടു വെള്ളാരം കണ്ണൂകൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. എന്നെ അവൾ തിരിച്ചറിഞ്ഞിരിക്കണം , അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞോടി ഷാരത്തെ കോലായിൽ കേറി കിടന്നു.തണുപ്പുകൂടാൻ തുടങ്ങിയിരിക്കുന്നു. മഞ്ഞിറങ്ങുന്നുണ്ടെന്നു തോന്നുന്നു. ചെവിക്കുടകളിലും, കവിളുകളിലും തണുപ്പ്. കൊഴിഞ്ഞു തുടങ്ങിയ മുടിയിഴകൾക്കിടയിലൂടെ തണുപ്പ് എന്റെ തലയോട്ടിൽ തട്ടുന്നുണ്ടായിരുന്നു. പണ്ടൊരു ദിവസം വീടിന്റെ വടക്കുപുറത്തെ നടക്കല്ല്ലിലിരുന്നു പല്ലു തേക്കുമ്പോൾ അമ്മയുടെ കൈ തെറ്റി ചുടുകഞ്ഞി നിറഞ്ഞ പാത്രം എന്റെ തലയിൽ ചെരിഞ്ഞതു ഞാൻ ഓർത്തു പോയി.
ഇലപൊഴിഞ്ഞതു കൊണ്ടെന്നു തോന്നുന്നു, കാറ്റിൽ ആലമരത്തിൽ നിന്നും ദലമർമ്മരങ്ങൾ ഒന്നും കേൾകാനുണ്ടായിരുന്നില്ല. പഴുത്ത ആലിൻകായ്കൾ ഇടക്കോരോന്നായി കൊഴിയുന്നുണ്ടായിരുന്നു. പഴുത്ത് ഇലകളും. ഞാൻ ഉള്ളിലൊന്നു ചിരിച്ചു. എന്നാണ് ഞാനും പഴുത്തു തുടങ്ങുക!!
ഞാൻ ആൽതറയിൽ കിടന്നു. എന്തോ ഈയിടെ ആയി എന്റെ മുറിയിൽ എനിക്കുറങ്ങാൻ കഴിയുന്നില്ല. അറുത്തു മാറ്റപ്പെടുന്ന ബന്ധങ്ങളുടെ ചോരക്കറ മനസ്സിനെ കലുഷിതമാക്കുന്നുണ്ട്. കരിഞ്ഞ മാംസത്തിന്റെ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തുന്നു. അമ്മ സന്ധ്യക്കു വായിക്കാറുള്ള നാരായണീയ സ്തോത്രങ്ങളിലും, നരായണ കവചത്തിലും മനസ്സുറക്കുന്നില്ല. ദൈവികതയിലെ മിഥ്യ എന്റെ മനസ്സിനെ കീഴടക്കിത്തുടങ്ങിയിരിക്കുന്നു.
ഈ ആലിൻ തറയിലിരിക്കുന്ന എന്റെ മനസ്സിലെ ചിന്തകൾ പരസപര വിരുദ്ധങ്ങളായി എന്നെ വിലയം ചെയ്യുകയാണ്. ഞാൻ ആലോചിച്ചു ഒരു പക്ഷെ ചിന്തകൾക്കും ഉണ്ടാകും ഒരു ക്വാണ്ടം മെകാനിക്സ്. അതി നൂതന ശാസ്ത്ര ശാഖയായ നോയെറ്റിക്സ് പറയുന്നതു ചിന്തകൾക്കും പ്രാർത്ഥനകൾക്കും ഉപേക്ഷണീയമെങ്കിലും ഒരു പ്രത്യേക പിണ്ഡവും വ്യാപതവും, ഉണ്ടെന്നാണ്. എങ്കിൽ അവയിൽ സബ്‌ആറ്റോമികങ്ങളേക്കാൽ ചെറുതെങ്കിലും ചില കണങ്ങൾ ഉണ്ടാവേണ്ടതും, അവക്ക് കൃത്യമായ ക്വാണ്ടം സ്വഭാവം ഉണ്ടാവേണ്ടതും അല്ലേ. കാടുകയറിത്തുടങ്ങുന്നു എന്റെ ചിന്തകൾ.
കാല്പനികത മാത്രമായിരുന്നു ഇതുവരെ മനസ്സിൽ ഉണ്ടായിരുന്നത്. നിതാന്തമായ വസന്തങ്ങളായിരുന്നു എന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞിരുന്നത്. ഒർക്കലും മറക്കാനാവത്തവ!!പക്ഷേ ഈയിടെയായി സ്വപ്നങ്ങളിലും ഋതുവ്യത്യാസങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റുകളും പേമരിയും, ഊഷരതയും ഒക്കെ. പൊടുന്നനെ ആയിരുന്നു മാറ്റം. മാറ്റം ആസന്നമായിരുന്നെങ്കിലും ഇത്രയും ചടുലമായി പ്രതീക്ഷിച്ചിരുന്നില്ല. ചിന്തകളിൽ പോലും വറുതി. ഓർമ്മകളിലും ക്ഷയിക്കുന്ന സന്തോഷങ്ങൾ.
സുകൃതക്ഷയം!! ഗുരുത്വ ദോഷം! അത്രമാത്രമേ എനിക്കും തോന്നിയുള്ളൂ. അസന്ദിഗ്ദ്ധമായ മനോവ്യാപരങ്ങൾ ദിനചര്യകളിലും ഒരു പാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഉറക്കിലും, ഊണിലും സ്വഭാവത്തിലും ഒക്കെ. കണ്ണുകളിൽ ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ള കാഴ്ചകളുടെ സൌന്ദര്യം ഇനിയും ആസ്വദിക്കാനാവത്തവണ്ണം ഞാൻ അന്ധനായിരിക്കുന്നു.
ഞാൻ ഇപ്പോൾ ഞാനല്ലാതാവുകയാണ്. ഞാൻ ആഗ്രഹിക്കാത്തതാണീ മാറ്റം. പക്ഷേ അതെന്നെ അത്രമേൽ കീഴ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം! ഇടിഞ്ഞ അൽതറയുടെ പഴയകല്ലുകൾക്കിടയിലെ കരിയിലകളിൽ ഒരു അനക്കം ഞാൻ കേട്ടു. നിലാവിൽ ഒരു മൂർഖന്റെ ശൽകങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. ആൽതറയിൽ കിടക്കുന്ന എന്റെ ഇടത്തേ കയ്തണ്ടക്കരികിലൂടെ അതു ഇഴഞ്ഞു പോയി. ഉള്ളിലുള്ള ഭയത്തേ അമർത്തിപ്പിടിച്ചു ഞാൻ അനാങ്ങാതെ കിടന്നു. അപകടങ്ങളേതും ഏല്പിക്കാതെ ആ ഉരഗം ദൂരേക്കു പോയി. ആൽഖിരത്തിൽ ഇരുന്നിരുന്ന ഒരു മൂങ്ങ പറന്നിറങ്ങി ആ പാമ്പിനെ കാൽ നഖങ്ങളിൽ തൂക്കിയെടുത്തു കിഴക്കേ അറ്റത്തുള്ള മുളംകൂട്ടിലേക്കു ഞിടിയിടയിൽ പറന്നകന്നു. കടവാതിലുകൾ പറന്നെത്തി തുടങ്ങിയിരിക്കുന്നു. അതിൽ ചിലവ കരയുന്നുണ്ടായിരുന്നു. ഒരു ഭീകരത അവിടെ തോന്നിത്തുടങ്ങി. എഴുന്നേറ്റു നിന്ന എന്റെ കാലുകളെ ഭയം ചലിപ്പിച്ചു.
ഗേറ്റ് അടച്ചു ഞാൻ കോലായിൽ കയറി ഇരുന്നു. ഉറക്കം എന്നെ വിട്ടകന്നിരിക്കുന്നു. ഞാൻ ആകുലനാണ്. ടൌണിലെ മെഡിക്കൽ ഷോപ്പിൽ നിന്നും കുറപ്പടിയില്ലാതെ വാങ്ങിയ ന്യൂജനറേഷൻ ആൻക്സിയോളിറ്റിക് രണ്ടെണ്ണമെടുത്തു കഴിച്ചു ഞാൻ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു എന്റെ കണ്ണിന്റെ പടിവാതിലിൽ വരുന്ന നിദ്രാദേവിയേ കാത്ത്. രാത്രിയുടേ അധോയാമങ്ങളിലെപ്പോഴോ അവൾ എന്റെ കണ്ണുകളെ ആലിംഗനം ചെയ്തു. അപ്പോൾ ഞാൻ ഓർത്തു ഇനിയൊരിക്കലും ഈ നിദ്രയിൽ നിന്നുണരാതിരുന്നെങ്കിൽ എന്നു.
ആൻക്സിയോളിറ്റികിന്റെ ആധിഖ്യത്തിൽ എന്റെ മാംസ പേശികൾ തളർന്നു തുടങ്ങിയിരിക്കുന്നു. എന്റെ ഇടത്തേ തോളിലൂടെ ഒരു തണുപ്പരിച്ചിറങ്ങുന്നതു ഞാൻ അറിഞ്ഞു. കസേരയുടെ കൈപടിയിൽ നിന്നും എന്റെ കയ് താഴെ വീണു. കൈതണ്ടയിൽ നിന്നും തണുത്ത ഭാരവും വീണിരിക്കുന്നു. പതിഞ്ഞ ഒരു “ഹിസ്സ്” ശബ്ദം കേട്ടു പിന്നെ എന്റെ കൈപടത്തിൽ ഒരു നീറ്റലും. കറുപ്പു തേച്ചതെങ്കിലും മിനുത്ത നിലത്ത് തെളിഞ്ഞ നിലാശകലത്തിലൂടെ തിളങ്ങുന്ന ശൽകങ്ങൾ അരിച്ചകലുന്നതു പാതിയടഞ്ഞ മിഴിയിലൂടെ ഞാൻ കണ്ടു. മിനിട്ടുകൾക്കുള്ളിൽ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. ആരുമറിയാതെ!!
ഞാൻ ആഗ്രഹിച്ച പോലെ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു
Thursday, December 30, 2010
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം…..
മണ്ണിലിറങ്ങി കളിച്ചും പണിയെടുത്തുമല്ലാതെ ഒരു കുട്ടിയുടേയും വിദ്യാഭ്യാസം പൂർത്തിയാവുകയില്ലെന്ന്, എന്റെ അയൽകാരിയായ ഉഷടീച്ചർ എപ്പോഴും പറയാറുണ്ട്. “വിദ്യഭ്യാസം എന്നുള്ളതു ഒരിക്കലും ക്ലാസ്സുമുറികൾക്കുള്ളിലിരുന്നു, പുസ്തകങ്ങളിൽ കൂടി മാത്രം നേടിയെടിക്കുന്ന അറിവുകളുടെ സംഗ്രഹം മാത്രമാവരുത്, മറിച്ച് അതു പ്രായോഗിക അറിവുകളുടേയും, അറിവുകളുടെ പ്രായോഗികതയുടെയും സമജ്ജസസമ്മേളനമാകണം” എന്ന ഗാന്ധിയൻ ഉൽബോധനവും, ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ എന്റെ വീടിനടുത്തു നടന്ന സേവന സംരംഭത്തേകുറിച്ചാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ സേവന തല്പരതയെ ഒരു കുടക്കീഴിൽ അണി നിരത്തി, നിരർത്ഥകം എന്നു പറഞ്ഞു തള്ളിയിരുന്ന ഒരു പ്രവൃത്തി നാലഞ്ചു ദിവസം കൊണ്ടു ഉത്സവപ്രതീതിയിൽ ചെയ്തുതീർത്തതിൽ ചെർപ്പുളശ്ശേരി ഗവ: വി.എഛ്. എസ്സ് എസ്സിലെ വിദ്യാർത്ഥികൾക്കും, അവിടത്തെ NSS (National Service Scheme) യൂണിറ്റിനും അഭിമാനിക്കാം. ഈ പ്രവർത്തനത്തിനു നേതൃത്വം നൽകിയ, NSS ജില്ലാ കൺവീനർ കൂടിയായ ശ്രീ. കൃഷ്ണനുണ്ണി മാഷും സഹപ്രവർത്തകരും, പ്രത്യേകം പ്രശംസയർഹിക്കുന്നു. ഈ പ്രവൃത്തിയിൽ ഭാഗഭാക്കായ മുഴുവൻ വിദ്യാർത്ഥികൾക്കും എന്റെ അഭിനന്ദനങ്ങൾ; ആശംസകൾ.
Applauding a Service-Oriented Effort.. A blog - Overdrive- by Usha teacher.
സർക്കാർ സംവിധാനം മുന്നോട്ടു വയ്ക്കുന്ന സിലബസ്സ് കാണാപ്പാഠം ചവച്ചിറക്കി, പ്രായോഗിക വിജ്ഞാനരാഹിത്യത്തിന്റെ ദഹനക്കേടിൽ വലയുന്ന ഇന്നത്തെ കുട്ടികൾക്ക്, ഈ NSS വളണ്ടിയർമാർ ഒരു ഉദാത്ത മാതൃകയാണ്. തങ്ങളുടെ ക്രിസ്മസ്-പുതുവത്സര അവധിക്ക് ധനുമാസ്സക്കുളിരിൽ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കാതെ, തങ്ങളൂടെ അയല്പക്കങ്ങളിൽ തങ്ങളാൽ എന്തു “വികസനപ്രവർത്തനങ്ങൾ” നടത്താൻ കഴിയും എന്നോർത്തു മുന്നിട്ടിറങ്ങിയ ഇവർ തീർച്ചയായും, യശ്ശ:ശരീരനായ കുഞ്ഞുണ്ണിമാഷേ പോലെ ചെറിയ “വലിയ” മനുഷ്യർതന്നെ. മൂന്നിലൊരാൾ ദാരിദ്ര്യത്തിൽ പിടയുന്ന നാട്ടിൽ, ഐ.പി.എൽ ക്രിക്കറ്റിന്റെ ധാരാളിത്തം പോലും “വികസനമാതൃക”യായി എഴുതിച്ചേർക്കപ്പെടുമ്പോൾ ഈ വിദ്യാർത്ഥികൾ നാലഞ്ചു ദിവസം കൊണ്ട് പണിതു തീർത്തത് തീർച്ചയായും വികസനത്തിന്റെ പാത തന്നെ.
ചെർപ്പുളശ്ശേരിയെന്ന വള്ളുവനാടൻ ഗ്രാമത്തിലെ തെക്കുമുറി ഭാഗത്ത്ക്കൂടി അറേക്കാവ് എന്ന ക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയെ, ഒരു വണ്ടിക്കു സാമാന്യം തട്ടുംതലോടലും ഇല്ലാതെ കടന്നു പോകാവുന്ന ഒരു വഴിയാക്കി മാറ്റിയത് ഈവിദ്യാർത്ഥികളുടെ പരിശ്രമവും, പ്രദേശനിവാസികളുടെ സഹകരണവും മാത്രമാണ്. ഇതേ സ്കൂൾകുട്ടികളാണ് കഴിഞ്ഞവർഷം ഇവിടെ ഒരു കുടുംബം നൽകിയ നിലത്ത് നെൽകൃഷി നടത്തി ശ്രദ്ധാകേന്ദ്രമായത് എന്നത് അവരുടെ കാര്യക്ഷമതയും അർപ്പണ ബോധവും വെളിവാക്കുന്നു.
കുറച്ചു കാലമായി, പ്രസിദ്ധമായ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവും ഇവിടത്തെ ആറേക്കാവു ഭഗവതി ക്ഷേത്രവുമായി ഇടവഴിയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട്. ഈ സമയത്താണ് അവധിക്കാലത്തെ ക്യാമ്പ് എന്ന ആശയവുമായ് സ്കൂൾ അധികൃധർ മുന്നിട്ടിറങ്ങീയതും. വഴിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ ഒഴിവായപ്പോൾ കൃത്യസമയത്തു് കുട്ടികളും റെഡി! നാലു ദിവസം കൊണ്ട് വഴി റെഡി!! രണ്ട് അമ്പലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴി എന്നതിലുപരി, ഈ അയല്പക്കത്തുള്ള ഒട്ടനവധി വീട്ടുകാർക്ക് രാഷ്ട്രീയ-മത-വൈജാത്യങ്ങൾക്കതീതമായി ഉപയോഗമുണ്ടാകുന്ന ഒരു സംരഭം എന്നുള്ളതരത്തിൽ ഈ പ്രവൃത്തി
Sunday, December 5, 2010
ഗതികം 4 രാത്രിമഴ!!!
രാത്രി വല്ലാതെ വൈകിയിരിക്കുന്നു. കൂടാതെ മഴയും. ഞങ്ങൾ കുറച്ചു നേരം കൂടി സ്റ്റേഷനിൽ കാത്തു നിന്നു. മഴ തോരുന്ന ലക്ഷണം ഇല്ല. ചന്തുവിനു ടെൻഷൻ കൂടി വന്നു. മഴക്കു ശക്തിയും.
അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയിൽവേസ്റ്റേഷൻ ഉണ്ടായത്! ഏതോ ഒരാൾ അയാളുടെ സുഹൃത്തിനോട് പറയുന്നത് ഞങ്ങൾ കേട്ടു. പിന്നേയും അവർ തമ്മിൽ എന്തോക്കേയോ സംസാരിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോയി. പിന്നാലെ കാതടപ്പിക്കുന്ന ഒരു ഇടിവെട്ടും.. മിന്നൽ മുന്നെപ്പോഴോ വന്നു പോയിക്കാണും. ഞാൻ മനസ്സിലോർത്തു. കുന്നുമ്പുറത്തെ പഴയ ഒരു സർകാർ കെട്ടിടം സാധാരണ എർത്തിങ് തന്നെ ഉണ്ടോ എന്നു സംശയമാണു പിന്നെയാണ് മിന്നൽ രക്ഷാ ചാലകവും സർജ്ജ് അറെസ്റ്ററും ഒക്കെ!! ഹൈ വോൾടേജ് ഇലൿട്രിക് ലെയിൻ തൊട്ടരികിൽ തലക്കു മുകളിലൂടെ പോകുന്നുണ്ട്. ഈ വന്ന പോലത്തെ രണ്ടെണ്ണം കൂടി കിട്ടിയാൽ!! ഹോ ആലോചിക്കാൻ കൂടി വയ്യ!! ദേവേന്ദ്രാ.. കാലമാടാ എന്റെ പറക്കമുറ്റാത്ത രണ്ടു കുട്ടികൾ.
ആകെപ്പാടെയുള്ള ഇൻഷ്വറൻസ് പോളിസിയാണെങ്കിൽ പ്രീമിയം തെറ്റി കിടക്കുകയാണ്! അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു, എന്തൊക്കെ ഉണ്ടായാലും നാളെ എന്നൊരു ദിവസം എനിക്കുണ്ടെങ്കിൽ ഞാൻ പ്രീമിയം അടച്ചു എന്റെ പോളിസി അപ്ഡേറ്റ് ചെയ്തിരിക്കും എന്ന്!! നോക്കട്ടെ പുതിയ നല്ല വല്ല പോളിസിയും ഉണ്ടെങ്കിൽ അതും ഒരെണ്ണം എടുത്തു വെക്കാം. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്??
ഈ സമയം ചന്തു എന്നെ ശരിക്കും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണിലെ ഭയപ്പാട് കണ്ടപ്പോൾ എനിക്കു ഉള്ളിൽ ചിരി പൊട്ടി!! മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി…
മഴ ഒന്നു കുറഞ്ഞിരിക്കുന്നു മുഴുവൻ തോരുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല. കണ്ടിട്ടു മഴയ്ക്കു ഈ കൊല്ലത്തെ സ്റ്റോക്കു മുഴുവനും ഈ ഒരൊറ്റ രാത്രി തന്നെ പെയ്തുതീർത്ത് മരിക്കണം എന്നുള്ള പോലെ തോന്നി. തണുത്തു വട്ടാവുന്നു. ചായക്കാരൻ കട പൂട്ടി സുഖ നിദ്ര പുൽകിയിരിക്കുന്നു. ഇപ്പോ അവിടെ ചെന്നു ചായ ചോദിച്ചാൽ തളച്ച വെള്ളം മുഖത്തേക്കെറിയും പഹയൻ. ഇൻഷ്വറൻസ് ഇല്ല്യാത്തതാണ്, വെറുതെ റിസ്ക് എടുക്കേണ്ട!! ഞാൻ ചന്തുവിനോട് ഉവാചിച്ചു “ഡാചെറിയ ചാറലേ ഉള്ളൂ.. നമുക്കു പോയാലോ! എത്ര്യാച്ചിട്ടാ ഇങ്ങനെ ഇവിടെ ഇരിക്ക്യ? നീ മഴ നനഞ്ഞിട്ടു കൊറെ കാലായില്ലേ? എനിക്കാണെങ്കിൽ ഇത്രദിവസായിട്ടു മഴ നനഞ്ഞ് കൊതി തീർന്നിട്ടും ഇല്ല്യ!! നീ പോരെഡാ ചെക്കാ”
പ്രായത്തിനിളയതായതുകൊണ്ടും, കുറച്ചിട ബഹുമാനം കയ്യിലുള്ളതു കൊണ്ടും ഒക്കെ മാത്രമാണ് അവൻ എന്നെ തല്ലാഞ്ഞതു. ഇത്തിരി ഈർഷ്യ കലർന്ന ശബ്ദത്തോടെ അവൻ എന്നോടു മൊഴിഞ്ഞു.
“ആകെപ്പാടെ ഒരാഴ്ചത്തെ ലീവിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.അതു പനിപിടിപ്പിച്ചാഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല!! മാന്യൻ കുറച്ചുനേരം കൂടി ഇവിടെ കുത്തിയിരിക്ക്യ!!” മനസ്സിലാണെങ്കിലും അവനേ അപ്പോൾ വിളിച്ച തെറിയുടെ അളവു ഇത്തിരി കൂടിപ്പോയില്ലേ എന്നു പിന്നീടു എനിക്കു തോന്നി. അതിന്റെ ഈടായിട്ടു ചെക്കനു ഞാൻ ഒരു മസാലദോശ വാങ്ങിക്കൊടുത്തു, ഗുരുവായൂര് ജ്യോതി കേഫിൽ നിന്നും.. (ഇന്നത്തെ ശീമതമ്പ്രാന്മാർ അതിനെ “ജ്യോതി കഫേ” എന്നും പറയും) കൂട്ടത്തിൽ രണ്ടെണ്ണം ഞാൻ കഴിക്കുകയും ചെയ്തു!!
മഴയുടെ ശക്തി കുറച്ചു കുറഞ്ഞു. പിന്നെ അവനും തോന്നിക്കാണണം ഇവിടെ ഇരിക്കുന്ന നേരം വീട്ടിൽ പോയി തല തോർത്താം എന്നു. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. റെയിൽവേ ദൈവങ്ങളെ നിങ്ങൾക്കു നൻഡ്രി!! ഞങ്ങൾ ഇറങ്ങുന്ന നേരംഅനൊൺസർ വടക്കോട്ടുള്ള ഏതോ വണ്ടിയൂടെ വിവരങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആർകു വേണ്ടിയാണോ എന്തോ!!! യാത്രക്കാരായിട്ടു ഒരു കുട്ടി പോലും ആ പ്ലാറ്റ്ഫോമിൽ നിൽകുന്നതായി ഞങ്ങൾ കണ്ടില്ല. പുറത്തിറങ്ങി ഞാൻ എന്റെ ബൈക് സ്റ്റാർട്ട് ചെയ്തു. ചന്തു വന്നു പിന്നിൽ കയറി. ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.
ചെറുതല്ലാത്ത ചാറ്റൽ മഴയുണ്ട്. മഴത്തുള്ളികൾ മുഖത്തടിച്ചു വീഴുന്നതു ഒരു സുഖമുള്ള സംഭവം തന്നെ! മഴയുള്ള രാത്രി ഈവഴി വന്നിട്ടില്ലാത്തതു കൊണ്ടൊ അതോ, റോട്ടിലെ കുഴികളുടെ കാര്യത്തിൽ ഒരു സ്റ്റാറ്റിസ്റ്റിക്സും കയ്യിലില്ല എന്നതിനാലോ, എന്തോ, ഞാൻ ഓവർ കോഷ്യസ് ആയിരുന്നു. മേലേപട്ടാമ്പി കഴിഞ്ഞു ആമയൂരെത്തിയപ്പോൾ മുന്നിലും പിന്നിലും ഒരൊറ്റ വണ്ടിയോ, മനുഷ്യനോ, രത്രിഞ്ചരൻമാരായ പട്ടികളൊ ഇല്ല.കൃത്യം ബസ്റ്റോപ്പിലെത്തിയപ്പോൾ പെട്ടെന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ഓഫ് ആയി. ഒരോ ഇരുപതു മീറ്ററിലും, വൈദ്യുതിബോർഡ് പോസ്റ്റ് കുഴ്ച്ചിട്ടിട്ടുണ്ട്, അതിന്മേലൊക്കെ ബൾബായും, ട്യൂബായും, സി.എഫ്, എല്ലായും ഒക്കെ ലൈറ്റുകൾ വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്. ദോഷം പറയരുതല്ലോ!! ഒറ്റെണ്ണം ഈവഴിക്കു കത്തുന്നില്ല. ഞങ്ങടെ നാട്ടിലൊക്കെയാണെങ്കിൽ അറ്റ് ലീസ്റ്റ് 10 എണ്ണത്തിൽ 4 ട്യൂബുകളെങ്കിലും വെറുതെ മിന്നുമെങ്കിലും ചെയ്യാറുണ്ട്.
ബൈ ദ വേ, റോട്ടിൽ ഞാനും ചന്തുവും, പിന്നെ ഞങ്ങൾ വന്ന ബൈക്കും അല്ലാറ്റെ വേറൊന്നും ഇല്ല. ഒരു ആനവണ്ടി പോലും വരുന്നില്ല. പെട്ടെന്നു ഒരു സ്ത്രീയുടെ അലർച്ച !! ഒരു പത്തിരുന്നൂറ് മീറ്ററെങ്കിലും അകലേ നിന്നും!! പേടിയൊന്നും ആയില്ലെങ്കിലും, ഉള്ളിലൊരു ആന്തൽ!!! സർവ്വശക്തിയുമെടുത്തു കിക്കറിൽ ഒരു ചവിട്ടു കൊടുത്തു. എത്ര ബാർ പ്രെഷർ കൊടുത്തെന്നറിയില്ല, ഗിയറിലായിരുന്ന വണ്ടി ഒരു ചാട്ടത്തോടെ മുന്നോട്ട്. ക്ലച്ചിലും ആക്സിലറേറ്ററിലും ഞാൻ എന്തൊക്കെയാണ് ചെയ്തതെന്നു ഒരു ഓർമ്മയുമില്ല. വണ്ടി സ്റ്റാർട്ടായി, ഞങ്ങൾ മെല്ലെ നീങ്ങിത്തുടങ്ങി. വേഗം പോകണം എന്നുണ്ടായിരുന്നെങ്കിലും, ആ കുണ്ടും കുഴിയും ഉള്ള വഴിയിലൂടെ അതിൽ കൂടുതൽ വേഗതയിൽ വണ്ടി ഓടിക്കാനാവില്ലായിരുന്നു.
കുറച്ചു കഴിഞ്ഞു ഞങ്ങൾ കൊപ്പം കവലയിലെത്തി. മഴകൂടിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ വണ്ടി ബസ്റ്റോപ്പിൽ നിറുത്തി ഇറയത്തു കയറി നിന്നു. പീടികകളെല്ലാം അടച്ചു കഴിഞ്ഞിരിക്കുന്നു. ഒരു കടയുടെ കോലായിൽ കട്ടൻ ചായയും, ചുക്കുകാപ്പിയും ഒക്കെയായി ഒരാൾ തട്ടുകട നടത്തുന്നു. തണുപ്പകറ്റാം, എന്നു കരുതി ഞാനും ചന്തുവും ഓരോ ചുക്കുകാപ്പി വാങ്ങി. അക്രാന്തം കാരണമോ എന്തോ, ചന്തു ഒറ്റവലിക്കു അതുകുടിക്കാൻ തുനിഞ്ഞു. ഗ്ലാസ്സ് ചുണ്ടത്തു വെച്ചതേ ഞാൻ കണ്ടുള്ളൂ.. പിന്നെ ചുമയും, കൊരയും തിരിഞ്ഞു മറിയലും, കുനിഞ്ഞു നിൽക്കലും ഒക്കെ ആയി പുതിയ എതാണ്ട് മുദ്രകളും സിനിമാറ്റിക് സ്റ്റെപ്പും!!! അവന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ് താഴെകിടപ്പുണ്ട്. കുനിഞ്ഞു നിവർന്ന ചന്തുവിന്റെ കണ്ണൊക്കെ കഥകളിക്കാരു കണ്ണിൽ ചുണ്ടപ്പൂവിട്ടതു പോലെ കലങ്ങി മറഞ്ഞിരിക്കുന്നു. വായിലൊഴിച്ച കാപ്പി മൂക്കിലൂടെ പുറത്തൊലിക്കുന്നു. തട്ടുകടക്കാരന്റെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ നല്ല വ്യക്തമായിക്കാണാം.
എന്തൂട്ട് ആക്രാന്താട ചെക്കാ നണക്കു്, പ്രാന്താണ്ട്രാ???…
ഒരു മിടുക്കു കാപ്പി ഞാനും കുടിച്ചു. ഈ കണ്ട കോപ്രായങ്ങൾ കണ്ടതുകൊണ്ട്, സാവധാനത്തിൽ, ഞാൻ കാപ്പി വായിലൊഴിച്ചു.
ദൈവമേ!!, എന്റെ നവദ്വാരങ്ങളും തുറന്നു ഞാൻ ദൈവത്തെ വിളിച്ചു. വെള്ളത്തിന്റെ തിളനിലയേക്കാട്ടിലും രണ്ടെരട്ടി ചൂട്, കൂടാതെ മനുഷ്യന്റെ ഊപ്പാടെളകുന്ന എരിവും, നാക്കിന്റെ ഒരു മൈക്രോമീറ്ററൊഴിവില്ലാതെ പൊള്ളി, അതു പോയവഴി ഇനി അടുത്ത പത്തു കൊല്ലത്തേക്കു എനിക്കോർമ്മയുമുണ്ടാകും. ഇടിവെട്ടു കൊണ്ടപോലെ നിൽകുന്ന ചന്തുവിനെ കണ്ട് എനിക്കു സഹതാപം മാത്രമല്ല, വേറേയും തോന്നലുകൾ ഉണ്ടായി.
തട്ട്കടച്ചേട്ടനോട് ഞാൻ ചോദിച്ചു, എന്തൂട്ടാ ചേട്ടാ ഇതു്?? കാപ്പി ചോദിച്ചപ്പോ തളച്ച അച്ചാറെടുത്തു തരുന്നോ?? ഹോ ഇതെന്തൂട്ട് കാപ്പി?? അങ്ങേരുടെ പുഞ്ചിരി എനിക്കു കാലന്റെ അട്ടഹാസം പോലെയാണ് തോന്നിയത്.
ഞങ്ങൾ യാത്ര തുടർന്നു. മഴ പിന്നേയും ചാറുന്നുണ്ടായിരുന്നു. ഞാൻ ഹെൽമെറ്റ് ഊരി ചന്തുവിന്റെ കയ്യിൽ കൊടുത്തു. കരിങ്ങനാടെത്തിയപ്പോൾ വീണ്ടും കൂരിരുട്ടു!! ഞാൻ ചന്തുവിനോടു ചോദിച്ചു, എടാ നിനക്കു പ്രേതത്തിൽ വിശ്വാസമുണ്ടോ?? പ്രേതം ഉണ്ടെന്നു നീകരുതുന്നുണ്ടോ??
അവൻ കളിയാക്കി, ഏട്ടനെന്തിന്റെ കേടാ?? പ്രേതമോ? അങ്ങനൊന്നും ഇല്യാന്നറിയില്ലേ ഇത്രേം കാലമായിട്ട്??
ആത്മവിശ്വാസത്തോടെയാണ് അവൻ അതു പറഞ്ഞതെങ്കിലും, ആ വാക്യത്തിന്റെ അറ്റത്തൊളിഞ്ഞിരിപ്പുണ്ടായിരുന്ന ഉൽകണ്ഠ കണ്ടില്ലെന്നു വയ്ക്കാൻ എനിക്കാവുമായിരുന്നില്ല!!
തുടരും!!!
എന്റെ മോഹം!!
വിരിയുന്നതെന്തിതെൻ ചുറ്റിലും,
വാടിവീണുള്ള തൈനാമ്പുകളിൽ??
സ്വപ്നത്തിൻ നിറമുള്ള പൂക്കളെങ്കിലും; ക്ഷണ-
ഭംഗുരമിവയൊക്കെയും ഞാൻ കണ്മിഴിക്കുകിൽ!!
ചിറകടിച്ചുയരുന്നതെന്തിതെൻ മനസ്സിന്റെ-
ആഴങ്ങളിൽ നിന്നാർത്തലച്ചിങ്ങനെ??
പ്രണയമാണെന്നു തോന്നിയെങ്കിലുമാച്ചൂടിൽ-
വീണു ഞാൻ കാമത്തിൻ പൊള്ളലേറ്റിങ്ങനെ!!
അറിയില്ലെനിക്കിന്നിന്നതേ ചെയ്തുകൂടൂ; തത്ര-
യറയ്ക്കുന്നതൊക്കെയും പറഞ്ഞു കൂട്ടി ഞാൻ.
അറയ്ക്കുന്നെനിക്കിന്നീയിഹത്തിൽ കഴിയുവാൻ
മോഹമെനിക്കിന്നിന്നെയരക്കില്ലത്തിൽ ചുട്ടെടുക്കാൻ!!
Monday, October 4, 2010
ഗതികം-3 ആഗമനം…
സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. ഞാൻ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അടുത്ത തീവണ്ടിയുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ്. ഉച്ചക്കു തുടങ്ങിയ മഴയാണ്. അനവസരത്തിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡു മുഴുവനും വെള്ളക്കെട്ടാണ്. അതിലൂടെ പാഞ്ഞും പറന്നും പോകുന്ന സ്വകാര്യ ബസ്സുകളും, ആനവണ്ടികളും, ഇന്ന് സാധാരണക്കാരായ വഴിയാത്രക്കാർക്കു ഒരു പേടിസ്വപ്നം തന്നെയാണ്.
വണ്ടി നാലു മണിക്കൂർ വൈകിയാണോടുന്നത് എന്ന കാര്യം സ്റ്റേഷനിൽ വന്നപ്പോഴാണ് അറിഞ്ഞത്. അല്ലെങ്കിലേ മൺസൂൺ ടൈമിംഗാ, അതിന്റെ മുകളിൽ ലേറ്റും... എനിക്കു ഭ്രാന്തായി..
മഴയൊന്നു കുറഞ്ഞപ്പോഴാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ചാറ്റൽ മഴയിൽ ബൈക്ക് ഓടിക്കുന്നത് ഒരു ഹരമാണ്. നനുത്ത മഴത്തുള്ളികൾ വേഗത്തിൽ മുഖത്തു വന്നടിക്കുന്നതു ഒരു പ്രത്യേക സുഖം തന്നെ. ഞാൻ ആസ്വദിച്ചു തന്നെ വണ്ടി ഓടിച്ചു.
കാത്തിരുന്നെനിക്കു മുഷിപ്പ് തോന്നിത്തുടങ്ങി. എങ്കിലും ഈ കാത്തിരിപ്പിനൊടുവിൽ ഞാൻ ശന്തുവിനെ കാണുന്നു എന്നതു എനിക്കാഹ്ലാദം പകർന്നു. തണുത്തു വിറച്ചു നിൽക്കുമ്പോൾ ഒരു കവിൾ കട്ടൻചായ കുടിക്കുമ്പോൾ ഉള്ള സുഖം. (കള്ളുകുടിയന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, തണുത്തു വിറച്ചു നിൽകുമ്പോൾ ഒരു നൂറ് മില്ലി നാടൻ അകത്തു ചെന്നാൽ ഉള്ള സുഖം; ഉല്പ്രേക്ഷ കൃത്യമാണോ എന്നുള്ളതു പുറത്തു ചോദിച്ചിട്ടു പറയാം!!) എങ്കിലും ആ പൈലനു എന്നെ ഒന്നു വിളിച്ചു പറഞ്ഞൂടെ ട്രെയിൻ ലേറ്റ് ആണെന്നു. വരുന്നതിനു മുമ്പേ ട്രെയിൻസ് എൻക്വയറിയിൽ ഒന്നു വിളിച്ചു ചോദിക്കാനും തോന്നീല്ല. ഞാൻ എന്റെ മഴ നനഞ്ഞ പോക്കറ്റിൽ ഫോണിന് വേണ്ടു പരതി. ഹയ്യോ കാണുന്നില്ലല്ലോ, കൊണ്ട് കളഞ്ഞോ!! ദൈവമേ, പുതിയ ഫോണാണ്. കണ്ടു കൊതി തീർന്നിട്ടു പോലും ഇല്ല….
പെട്ടന്ന് തലക്കുമുകളിൽ ഒരു ലൈറ്റ് കത്തി. ബാലരമയിലെ മായാവിയിൽ കാണുന്ന പോലത്തെ ലൈറ്റ് അല്ല.. ക്രോംപ്ടന്റെ നല്ല ഒന്നാന്തരം നിയോൺ ലാമ്പ്. അതിന്റെ നല്ല ചുവപ്പു കലർന്ന ഓറഞ്ചു വെളിച്ചത്തിൽ എനിക്കോർമ്മവന്നു. ഉച്ചക്കു വീട്ടിൽ നിന്നിറങ്ങാൻ നേരത്താണ് ദേവിക്കുട്ടി വിളിക്കുന്നതു. കോൾ എടുത്തു സംസാരിച്ചു ഫോൺ അമ്മക്കു കൊടുത്തു ഞാൻ ഇങ്ങു വരികയാണുണ്ടായതു.. ഹോ!! ഈ നിയോൺ ലാമ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ ടെൻഷൻ അടിച്ചു ചത്തേനേ!! ഇനിയിപ്പോ നമ്മുടെ പയ്യൻസിന്റെ വിളിക്കാം എന്നു വച്ചാൽ നല്ലകാലത്തിനു അവന്റെ നമ്പർ ഞാൻ കാണാപാഠം ആക്കിയിട്ടില്ല. വേറെ പണിയില്ലല്ലൊ! അപ്പോ വണ്ടി വരുന്നതു വരെ ഞാൻ വെയ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
ബൈ ദ വേ, ശന്തു എന്റെ പിതൃസഹോദരപുത്രൻ ആണ്. ഇന്നത്തെ മലയാളത്തിൽ പറഞ്ഞാൽ എന്റെ കസിൻ. ലവൻ വല്യ പഠിപ്പിന്റെ ആളാണ്. കണ്ടാൽ ഒരു അശു. മെലിഞ്ഞ്, എല്ലൊക്കെ പൊന്തി, മൊത്തത്തിൽ ഒരു സ്ലംഡോഗ് മില്ല്യണയർ രൂപം. പക്ഷേ ഗഡി ഉഷാറാണ്. എന്തൊക്കേയോ വല്ല്യ പഠിത്തം ഒക്കെ കഴിഞ്ഞ്, മുംബൈ മഹാനഗരത്തിലെ ഒരു വൻകിട കമ്പനിയിൽ ജോലി ഒക്കെ കിട്ടി വലിയ ഹീറോ ആയുള്ള വരവാണ്. ഞാനും പഹയനെ കണ്ടിട്ടു ശ്ശി കാലായീർക്കുണു. രണ്ടുകൊല്ലം മുമ്പ് ജോലിക്കു ചേരുന്നതിനും മുമ്പെ ആണ് ഞാൻ അയാളെ അവസാനമായി കണ്ടതു. ദൈവമേ അവനെ കണ്ടാൽ എനിക്കും എന്നെ കണ്ടാൽ അവനും തിരിച്ചറിയണേ.
പ്ലാറ്റ്ഫോം വിജനമായിരുന്നു. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തായി രണ്ട് തെരുവുപട്ടികൾ മാത്രം ഉണ്ട്. പിന്നെ സ്റ്റേഷനിലെ സ്റ്റാളിലെ ജീവനക്കാരനും. ഇടക്കിടക്കു ഒരു റെയിൽവേപോലീസുകാരൻ വന്നെത്തി നോക്കി പോകുന്നുണ്ട്.
വണ്ടി കാത്തിരുന്നു ഞാൻ പതിയെ മയങ്ങിപോയി. മഴ നനഞ്ഞ കുപ്പായവും, റൈൽവേ പ്ലാറ്റ്ഫോമിലെ തണുത്ത കാറ്റും ഉറക്കത്തിനു ഉൽപ്രേരകങ്ങളായി. നാരീശബ്ദത്തിലുള്ള ഒരു അറിയിപ്പു കേട്ടാണ് ഞാൻ ഉണർന്നത്.
ക്ലിംക്ലും ക്ല്ക്ലൂങ്ങ്ങ്ങ് യാത്രക്കാരുടെ ശ്രദ്ധക്കു്, ലോകമാന്യതിലകിൽ നിന്നും തിരുവനന്തപുരം സെന്റ്റൽ വരെ പോകുന്ന ട്രേയിൻ നം. 6345 നേത്രാവതി എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നം. ഒന്നിൽ അല്പസമയത്തിനുള്ളിൽ എത്തിചേരുന്നതാണ്. ക്ലിക്ലൂങ് ക്ലിക്ലൂങ്ങ്!!
ഞാൻ കണ്ണ് തിരുമ്മി ഒന്നു ഞെളിഞ്ഞിരുന്നു. തണുപ്പത്ത് അത്രയല്ലെ പറ്റൂ! അരമണിക്കൂറിനുള്ളിൽ ഒരേ അനൌൺസ്മെന്റ് 4 പ്രാവശ്യം ആവർത്തിച്ചു. പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് ഒരു തെരുവുപട്ടിയുടെ രണ്ട് തിളങ്ങുന്ന കണ്ണുകളും ട്രാക്കിന്റെ അരികിൽ തെളിഞ്ഞു നിൽകുന്ന ഒരു ആമ്പർ കളർ ലൈറ്റും അല്ലാതെ വേറൊന്നും എനിക്കു കാണാൻ കഴിഞ്ഞില്ല. വീണ്ടും ഒരു ഇരുപതു മിനിട്ടിന്റെ മുഷിപ്പിന്റെ അന്ത്യത്തിൽ വടക്കെ അറ്റത്തായി വെളുത്ത വെളിച്ചം വരുന്നതു കണ്ടു. അതിന്റെ പ്രകാശതീവ്രത അനുനിമിഷം വർദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ ദൂരെ തിരിവിലായി ഒരു വെളുത്ത പൊട്ട് എന്റെ നേർക്ക് നീങ്ങി വന്നു തുടങ്ങി.അടുത്ത കുറച്ചു നിമിഷങ്ങളിൽ ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിന്നു. ഒരു കാത്തിരുപ്പിന്റെ അന്ത്യം. എന്റെ മുന്നിൽ വന്നുനിന്ന ട്രെയിനിലെ അക്ഷമരായ യാത്രക്കാരുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന രോഷവും, വിഷമവും ഒക്കെ എന്റെ നേർക്കാണെന്ന് എനിക്കു തോന്നി. ഇങ്ങനെ നോക്കാൻ ഞാൻ എന്തു തെറ്റാ ചെയ്തെ എന്റെ ദൈവേ!!!
ഞാൻ അവിടെ തന്നെ ഇരുന്നു. ട്രെയിനിൽ നിന്നും ആകെ മൂന്നു നാലു ആൾകാർ ഇറങ്ങി പോയി, എന്റെ മുന്നിൽ നിന്ന എസ്-6 കമ്പാർട്മെന്റിൽ നിന്നും നമ്മുടെ കഥാ നായകൻ ശന്തു ഒരു ചെറു പുഞ്ചിരിയോടെ ഇറങ്ങി വന്നു.
ചെറു ഈർഷ്യയോടെ ഞാൻ ശന്തുവിനോട് തട്ടിക്കയറി, ട്രെയിൻ ലേറ്റാച്ചാ ഒന്നു വിളിച്ചു പറ്ഞ്ഞൂഡ്രാ കൂതറ ചെക്കാ!!
അവനും വിട്ടില്ല!! ഞാൻ എന്താ ചീയ്യാ!! ഞാൻ കൊറെ വിളിച്ചതാ.. കണ്ണൂർ മുതൽക്കു. കോഴിക്കോടെത്ത്യപ്ലേക്കും അതിന്റെ ബാട്രി തീർന്നു. ഞാൻ വിളിച്ചപ്പൊ ഏട്ടനെന്താ ഫോണെടുക്കഞ്ഞേ? വീണ്ടും ലൈറ്റ് കത്തി; ഇത്തവണ ബാലരമ ടൈപ്!!!!. പുതിയ ഫോണിൽ എങ്ങനെയാ കോൾ എടുക്കുക, വിളിക്കുക എന്നൊന്നും അമ്മയ്ക്കു അറിയില്ല, പറഞ്ഞു കൊടുത്തപ്പോ അതു മനസ്സിലാക്കനുള്ള ക്ഷമയും അമ്മ കാണിച്ചില്ല. അച്ഛൻ അതു തൊട്ടതു തന്നെ ഇപ്പൊ പെറ്റു വീണ പൂച്ചകുട്ടീനെ തൊടണപോലെ ആയിരുന്നു. കയ്യൊക്കെ വിറച്ചു വിറച്ചു്!!
അപ്പോൾ അവൻ എന്നെ വിളിച്ചിരുന്നു. ഏട്ടൻ എന്ന നിലക്കു നമ്മൾ അതൊന്നും സമ്മതിച്ചു കൊടുക്കാൻ പാടില്ല്യല്ലൊ! ഞാൻ തിരിച്ചടിച്ചു.
ഞാൻ: നീ എതു നമ്പർലിക്കാ ചെക്കാ വിളിച്ചേ, എനിക്ക് നിന്റെ ഒരു കാളും കിട്ടീല്യല്ലൊ, ഒരു മിസ്ഡ്കോൾ പോലും.ഞാൻ ഇത്രേം നേരം ഇവിടെ ഇരുന്നു നിമ്പസിൽ ചാറ്റി ഇരിക്ക്യാർന്നൂ..അതിന്റെടേലു, വിനീതും ദേവികുട്ടീം ഒക്കെ എന്നെ വിളിച്ചതാല്ലോ! നിനക്കു മാത്രം കിട്ടീല്യല്ലെ!! നീ വല്ല റോങ് നമ്പർലേക്കും ആവും വിളിച്ചതു.
ശന്തു: പിന്നേ… ഒരു 20 വട്ടം റോങ്ങ് നമ്പറിൽക്കു വിളിച്ചാൽ ആരും എടുക്കാതിരിക്ക്യല്ലെ? അതും ഫുൾ സൈകിൾ റിങ് അടിക്കുമ്പോ!! ആളെ കളിയാകാണ്ടെ പോ ഏട്ടാ!!.
ഞാൻ: എന്നാ ഇപ്പോ നീയൊന്നു വിളിച്ചെ, ഞാൻ നോക്കട്ടെ
ശന്തു: അതിനു ഫോൺ ചത്തിരിക്ക്യാ.. വീട്ടിൽ പോയിട്ടു കാണിച്ചു തരാം!!
ഞാൻ: “നീ 20 വട്ടം വിളിച്ചുട്ടും എടുത്തില്ല അല്ലെ. നീ വിളിക്കേം ചെയ്തു. എനിക്കൊരു ഭയം നിനക്കു പണി കിട്ടീ എന്നാ തോന്നണേ.
മിക്കവാറും ആൽമഹത്യ ആവും മോനേ, അതു വല്ല പെങ്കുട്ടീം ആണെങ്കിൽ തീർന്നു, നിന്റെ പണി.!! ആത്മഹത്യ ചെയ്യണ സമയത്തു നീ അവളെ വിളിച്ചു, നിന്റെ ആണ് അവസാനത്തെ കോൾ. നീ ആ സിം ഊരി കളഞ്ഞേക്കു ചെക്കാ.
നീ ആ പെങ്കുട്ടീനെ പറ്റിച്ചു, വേറെ എന്തൊക്ക്യോ ചെയ്തു(???), ആ കുട്ടീനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. നാളെ കാക്കിയുടുപ്പുകാരു നിന്ന തപ്പി വന്നോളും. പിടിച്ചാ, ജാമ്യം കൂടി കിട്ടാത്ത വകുപ്പാ… ഹോ!! നിന്നെ ഒളിപ്പിക്കാൻ നിന്നൂ എന്ന് പറഞ്ഞ് എന്നെ കൂടി പൂട്ടൂല്ലൊ എന്റെ ഈശ്വരാ…”
വന്നെറങ്ങിയപ്പോഴേക്കും ഈ മാതിരി ഡയലോഗ് കേട്ടപ്പോൾ ശന്തുവിന്റെ മുഖത്തു ചോരയുടെ ഒരു കണം പോലും ഇല്ലാതി ഒക്കെ ആവി ആയി പൊയി. ചെക്കനു ടെൻഷൻ ആയി.
ഫ്രെഷ് ആപ്പിൾ പോലെ ഇരുന്ന പയ്യൻസ്, തൃശൂര് ശ്കതൻ മാർകെറ്റിലെ ഫ്രൂട്സ് സ്റ്റാളിൽ വെയിലത്തു വെച്ചു നന്നായി വാടിയ ആപ്പിൾ പോലെ ആയി…. അവന്റെ കണ്ണുകളിൽ സംശയവും, അങ്കലാപ്പും, ഭയവും,ദേഷ്യവും ഒക്കെ ഉത്സവത്തിന് അമ്പലത്തിലിടുന്ന മാലബൾബ് പോലെ മിന്നിത്തെളിയുന്നുണ്ടായിരുന്നു.
തുടരും..
യക്ഷി ഉണ്ടോ… ഉണ്ടാവുമോ… നമുക്കു കാത്തിരിക്കാം…
Subscribe to:
Posts (Atom)