
ആ നീർമാതളം ഇനി പൂക്കില്ല.. അരുന്ധതിയുടെ കൂട്ടുകാരി വിട പറഞ്ഞിരിക്കുകയാണു. ചുവന്ന പാവാടയുടുത്ത നെയ്പായസമൂട്ടുന്ന നമ്മുടെ മാനസ്സിക്കു സ്വപ്നമില്ലാത്ത ഉറക്കമാണിനിയു
ള്ളത്. നമ്മുടെ ആ കൂട്ടുകാരിക്കു സുഖസുഷുപ്തി നേരാം.
ഹംസധ്വനിയിലൂടെ സ്വർഗ്ഗ വാതിൽ പൂകിയ മാധവിക്കുട്ടി എന്നും മലയാളിയുടെ സ്വന്തം മാനസ്സി.
വിഷാദം പൂക്കുന്ന മരങ്ങളിൽ പ്രണയത്തിന്റെ പൂക്കൾ വിരിയിച മലയാളത്തിന്റെ കഥാകാരി.
നീർമാതളതിന്റെ അല്ലി പോലെ മ്രിദുലമായ് വാക്കുകളാൽ പ്രണയമെന്തെന്നു നമ്മെ പഠിപ്പിച്ച് ഭൂതകാലത്തിലേക്കിറങ്ങിയ കമല ഒരു പുഴയൊഴുകും പോലെ ഓഴുകി നീങ്ങിക്കഴിഞ്ഞു. ഇനിയൊരിക്കലും തിരുച്ചുകയറാനാവത്ത കയത്തിലേക്കു.
പ്രണയത്തിന്റെ ഈ കാമുകിക്കു മലയാളം അവസാന നാളുകളിൽ നൽകിയ മുറിവുകൾ ഒരിക്കലും കരിയാത്തവയാണു. ആ വേദനക്കിടയിലും മലയാളി ഇനിയും പരസ്പരം സ്നേഹിക്കാൻ പഠിക്കണേയെന്നു മാത്രം ആ കഥാകാരി പ്രാർഥിച്ചു.

''Öøàø¢ Äന്നത്ര ÈßÇß ¦ത്മാവ്í ®Èßക്കുá Äന്നിട്ടിßÜï. ÖøàøÎÞÃí എന്റെ മൂന്നു മക്കളെയും തന്നതു. സ്ത്രീയായി, അമ്മയായി, മുലകൊതു വളർത്തി.ഇതൊക്കെ ഞാൻ , ആസ്വദിച്ചു. ആഘോഷിച്ചു. ഇതിങ്ങനെ പറയാൻ നമ്മുടെ മാധവിക്ക്ട്ടിക്കു തന്ന്യെ കഴിയൂ. സ്വന്തം അഴകും ആകാരവും ഇത്രയും ആഘോഷിച്ച് ആസ്വദിച്ച മാറ്റൊരു എഴുതുകാരിയോ എഴുതുകാരനോ ഇല്ലെന്നു തന്നെ പറയാം.
സ്വാതന്ത്ര്യതãഷ്ണയും, വിശ്വാസവും ഉയർത്ത്ത്തി സ്നേഹത്തിലലിയിച്ചു രാഷ്ട്രീയ വിപ്ലവം സാധ്യമാക്കിയ നമ്മുടെ സ്വന്തം കമലാസുരയ്യക്കു യാത്രാമംഗളങ്ങൾ.
പ്രണയത്തിന്റെ പ്രിയ സ്നേഹിത ഉറങ്ങുകയായി ദീപ്തമായ ഒരു ദിനാന്ത്യത്തിലെ ക്ഷീണിച്ചുള്ള ഉറക്കം. സ്വപ്നങ്ങൾ പോലും കൂട്ടിനില്ലാത്ത, തനിച്ചുള്ള സുഖ സുഷുപ്തിയിൽ ശുഭരാത്രി നേരട്ടെ.