Saturday, June 27, 2009

Embedding a Video

Thursday, June 25, 2009

പാർവ്വതി ടീച്ചറിന്റെ കണ്ണട


ങ്ങളുടെ പാർവ്വതി ടീച്ചർ ഒരു ഓർമ്മയായിരിക്കുന്നു. കഴിഞ്ഞ വിദ്യാരംഭകാലത്തു കൂടി ഞാൻ അവരെ കണ്ടിരുന്നു. മമ്മിയൂർ അമ്പലത്തിൽ വെച്ച്. എന്റെ അമ്മയുടെ പ്രക്ര്തിയുള്ള ടീച്ചർന്റെ വാത്സല്യം വേണ്ടുവൊളം അനുഭവിക്കൻ ഉള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായിട്ടുണ്ട്.. വലിയ കുങ്കുമപ്പൊട്ട് തൊട്ടു വരുന്ന, ക്ലാസ്സ്മുറി നിറയുന്ന ശബ്ദമുള്ള ടീച്ചർ ആണ് ഗണിതശാസ്ത്രത്തിന്റെ ആദ്യാക്ഷരങ്ങൾ ഞങ്ങൾക്കു പകർന്നു തന്നത്. ആൾജിബ്ബ്രയും, ജൊമെട്രിയും തുടങ്ങി ഗണിത ശാസ്ത്രത്തിന്റെ അനന്തവിഹായസ്സിലേക്കു അവർ ഞങ്ങളെ കൈപിടിച്ചുയർത്തി. അവരുടെ ഒർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലി

കൾ അർപ്പിച്ചുകൊണ്ടു, അവരുടെ ആത്മശാന്തിക്കാ‍യി പ്രാർത്ഥിക്കുന്നു.

മറ്റുള്ള കുട്ടികളെപ്പോലെ ഞങ്ങളും ഒരുപാടു കുസ്ര്തികൾ ക്ലാസ്സിൽ ഒപ്പിക്കാറുണ്ടായിരുന്നു. അതിൽ പലതിന്റെയും ഓർമ്മക്കുറിപ്പുകൾ ഇപ്പൊഴും എന്റെ ശരീരത്തിൽ ഉണ്ട്. ഉച്ചക്കുള്ള ഭക്ഷണസമയത്തുള്ള കളികൾ അതിൽ ചിലതു മാത്രമാണു. ആഹ് അരൊക്ക്യാ ഈ ഞങ്ങൾ എന്നല്ലെ, ക്രിഷണദാസന്മാർ, ഹരിമാർ, രാമക്രിഷ്ണൻ, സുനി, നന്ദു, അനൂപ്, അജി(അന്നത്തെ ഷണ്മുഖൻ- പേരു പൊലെത്തന്നെ ഒരുപാടു മുഖങ്ങൾ അവനുണ്ട്), ദിലീപ് അങ്ങനെ കുറെ പേർ..

സംഭവദിവസം, മേ

ല്പറഞ്ഞ ഞാനടക്കമുള്ളവരിൽ ചിലർ ചേർന്നു, ഊണു കഴിച്ചശേഷം, ഒരു കളി തുടങ്ങി, വെട്ട്തുണികൾ പൊതിഞ്ഞു തുന്നി കെട്ടിയ പുതിയ ബോർഡ് ഡസ്റ്റർ കൊണ്ടുള്ള “ഏറുംപന്ത് കളി“ എറെന്നു പറഞ്ഞാൽ അതുകൊണ്ടാൽ തെങ്ങിന്മേലുള്ള തേങ്ങ വരെ വീണു പോകും!!!..

അന്നത്തെ ആ പിള്ളേരുണ്ടെങ്കിൽ പിന്നെ, ഇന്ത്യൻ ആർമ്മിക്കു, അതിർത്തീലെ മലമുകളിലേക്കു ഷെൽ തൊടുക്കാ‍ൻ ഇന്നത്തെ ബൊഫോഴ്സ് തോക്കു പോലും വേണ്ടിവരില്ലായിരുന്നു. നന്ദന്റേയും, അജിയുടെയും ഒക്കെ ഏറാണെങ്കിൽ, ഷെല്ലുകൾ ഒരു സെന്റീമീറ്റർ പോലും തെറ്റാതെ ക്രിത്യം ലക്ഷ്യത്തിൽ പതിന്മടങ്ങ് ശക്തിയോടെ പതിക്കുമായിരുന്നേനെ.

അന്നാണെങ്കിൽ കോ

റം തികയാത്ത കളിയായിരുന്നു. പലരും പുറത്തിരുന്നു.. എന്റ്നെ ഓർമ്മ ശരിയെങ്കിൽ, ഞാനു, രാമക്രിഷ്ണൻ, അജി, തുടങ്ങിയ രണ്ടാം നിര സൈനികരുടെ മാത്രം കളിയായി അന്ന്.

എന്തും പന്ത്? ഏറും പന്ത്.. തുടങ്ങി മുദ്രാവാക്യങ്ങളുടെ അകമ്പടിക്കിടയിൽ എനിക്കുനെറെ വന്ന ഏറിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടെങ്കിലും, ഏറു ചെന്നു പതിച്ചതു, എന്റെ കളികൂട്ടുകാരിയും അയൽവാസിയുമായിരുന്ന സ്മിതയുടെ മുഖത്തു. അടികൊണ്ട പൊലെ അവളുടെ കവിൽ തുടുത്തു. ആ ഈർഷ്യയോടും, ചമ്മളൊടും കൂടി അവൾ ഡസ്റ്റർ എടുത്തൊരേറു, പ്രതീക്ഷിക്കതെ നിന്ന എന്റെ നടുംപൊറത്തു.. ഓഹ്.... ഏറ് കൊണ്ടപ്പോൾ ഏത്ര കിളി അവളുടെ കവിളിൽ നിന്നും പറന്നുവൊ, അതിന്റെ മൂന്നിരട്ടി എന്റെ പുറത്തുനിന്നും കുറച്ചെന്റ് കണ്ണിൽനിന്നും പറന്ന് പോയി. ഹോ അവൾടെ ഒക്കെ ശക്തിയേയ്. നിനക്കുള്ളതു തെരാമെടീ എന്നാർത്തലച്ചു ഞാൻ “പന്ത്”. എടുത്ത് അജിയെ ലക്ഷ്യമാക്കി എറിഞ്ഞു. അവൻ ഒളിക്കാൻ പോയ മേശ അവിടെ എങ്ങനെ വന്നൂ എന്നോ, ആ മേശമേൽ ഒരു കണ്ണട എങ്ങനെ വന്നു എന്നോ എനിക്കറിയില്ല ഞാൻ കണ്ടില്ല.. എന്റെ കണ്ണിൽ അർജ്ജുനൻ പണ്ട് പറഞ്ഞ പോലെ അജി എന്ന ഒരു ലക്ഷ്യം മാ‍ത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നു ദ്രോണാചാര്യർ അവിടെ ഉണ്ടായിരുന്നെങ്കിൽ, എനിക്കു സ്വർണ്ണ മെഡൽ തന്നാദരിച്ചേനെ. ഓടുന്ന അജിക്കൊരു മുഴം മുന്നിൽ എന്ന കണക്കിൽ അവന്റെ നടുംപൊറം ലക്ഷ്യമാക്കി എറിഞ്ഞതു നേരെ ലാൻഡ് ചെയ്തതു ക്ലാസ് ടീചർന്റെ മേശമേൽ നമ്മുടെ പാർവ്വതി ടീച്ചർ സുരക്ഷിതമാക്കി മേശപ്പുറത്തു വെച്ച അവരുടെ പുതിയ കണ്ണടയും കൊണ്ടു ഡസ്റ്റർ നിലത്തു, ഏറിൽ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ അജി, അഴിപൊളിഞ്ഞ ജനലിലൂടെ ക്ലാസ്സിന്നു പുറത്തും.

താഴെ വീണ കണ്ണടയുടെ ചില്ല്, എന്റെ സ്വപ്നങ്ങൾ പോലെ തകർന്നു. ശബ്ദമുഖരിതമായ ക്ലാസ് പെട്ടന്ന് നിശ്ശബ്ദമായി. നിലത്തു വീണ കണ്ണടയും കഷ്ണങ്ങളും ഞാൻ തെന്നെയെടുത്ത് മേശപ്പുറത്തെടുത്തു വെച്ചു. ക്ലാസ്സിൽ ആകെ കേൾകാവുന്നതായി എന്റെ ഹ്ര്ദയമിടിപ്പും, കവിളത്തേറ് കൊണ്ട സ്മിതയുടെ തേങ്ങലും മാത്രം.

ഊണുകഴിഞ്ഞ് തിരിച്ചെത്തിയ ടീച്ചർ ക്ലാസ്സിലെ അച്ചടക്കം കണ്ട് അന്തിച്ചു പോയി എന്നാണു വാൽകഷ്ണം.

കണ്ണടയെടുത്തു മൂക്കത്ത് വച്ചപ്പോൾ പകുതി ചില്ലുള്ള ഒരു കണ്ണും, ഓട്ടയായ മറ്റേകണ്ണും !!!!!……

ആർടെ വക്യാ ഇത്.. എന്ന ചൊദ്യോം കണ്ണിലിട്ട്, ക്ലാസ്സിലൊന്നു പരതിയപ്പോൾ, സ്മിതയുടെ പച്ചയുടുപ്പിലെ വെളുത്ത ചോക്കു പൊടി കണ്ടപോൾ ടീച്ചർക്ക് കാര്യത്തിന്റെ കിടപ്പു മനസ്സിലായി.

ചോദ്യം വരണേനു മുമ്പേ ദീപയുടെ സാക്ഷ്യം, “ഹര്യാ ടീച്രേ അതെറിഞ്ഞൊടച്ചേ..“ കൂട്ടുകാര്യേ എറിഞ്ഞേനുള്ള പകപോക്കൽ..

ടീച്ചർ: ആണോ ഹരീ?;.

ഞാൻ: അതു അതു.. ഞാ...ഞാ‍‍ാ.. ഞാനൽ....

അതിനുമുമ്പേ പൂർണ്ണ ദ്ര്ക്സാക്ഷി മൊഴി ജ്യോതീടെ വക

കളിച്ച ഞങ്ങളെ വിളിച്ച് സ്മിതക്കിട്ടെറിഞ്ഞതിന് ഓരോ അടി കൈ വെള്ളയിൽ ഉന്നം തെറ്റി എനിക്കു കിട്ടീത് കൈതണ്ടയില്. കണ്ണടയുടെ കാര്യം സാരല്ല്യ എന്നാൽ ഇത്തരം കളിക്കിടയിൽ കുട്യൊൾകെന്തെങ്കിലും പറ്റ്യാ‍ൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ ടീച്ചർ മനസ്സിലക്കിത്തന്നു. ടീച്ചറോട് തെറ്റും, അടിവാങ്ങിതന്നതിനു ദീപ-ജ്യോതിമാർക്ക് നന്ദിയും പ്രശ്നങ്ങൾ ഒഴിവാക്യതിനു ഈശ്വരനു രക്ഷയും പറഞ്ഞു ഇരിപ്പിടത്തിലേക്കു മടങ്ങി.

ക്ലാസ്സിലെ മൌഡ്ഡ്യത്തിൽ സംശയം തോന്നി വന്ന ജെസ്സി ടീചചറുടെ വിവരണങ്ങളിൽ നിന്നും, ഹരിയും സംഘവും വീണ്ടും സ്കൂളിലെ ഗുണ്ടാലിസ്റ്റിലായി. സംഭവമറിഞ്ഞ് സ്വമേധയാ കേസ് എടുത്ത രാജൻ മാഷ് (ഹെഡ്മാഷ്) ടീച്ചറുടെ സാന്നിദ്ധ്യത്തിൽ വള്ളിചൂരൽ കൊണ്ടു 4 അടി വീതം തന്ന്യ് സായൂ‍ജ്യനായി.

പിന്നെ എറിഞ്ഞുടച്ച ഞാൻ തന്നെ കണ്ണട നേരെയക്കികൊടുക്കൻ ഉത്തരവായി വിധി വന്നു. അതു പിൻവലിപ്പിച്ചു ടീച്ചർ എന്നെ രക്ഷിക്കുകയായിരുന്നു.

ആ ദിനത്തോടെ ക്ലാസ്സിലും സ്കൂൾ പരിസരത്തും “ഏറുംപന്തെ“ന്ന വിഖ്യാതമായ ഒരു കളി നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. അതിനും കുട്ടികളുടെ നീരസ്സത്തിനു പാത്രമായി ഞാൻ എന്റെ വിദ്യകൊണ്ടുള്ള അഭ്യാസം തുടർന്നു.

അന്നു തുടങ്ങിയതാണെന്നു തോന്നുന്നു, ആ ടീച്ചറോടുള്ള ആത്മബന്ധം; ഇന്നും അവരെ ഞ്ങ്ങളുടെ സ്മരണയിൽ ജ്വലിപ്പിച്ചു നിർത്തുന്നു.

കബീർദാസ് പറഞ്ഞ പോലെ ദൈവം ആരെന്നു നമുക്കു കാണിച്ച് തരുന്ന ഗുരുവിന്റെ പാദങ്ങളിൽ നമിച്ചു കൊണ്ട്

ഇവിടെ നിർത്തുന്നു..

മേൽ പറഞ്ഞ കഥാപാത്രങ്ങളിൽ ആരേയും വേദനിപ്പിക്കനോ കളിയാകാനോ അല്ല ഇത്രയും എഴുതിയതെന്നു പ്രത്യേകം വെളിപ്പെടുത്തട്ടെ....


Thursday, June 11, 2009

ഒരു മോഷണത്തിന്റെ കഥ


ഇതൊരു രസകരമായ സംഭവമാണ്. ഇതു നടന്നിട്ട് ഇപ്പൊൾ പതിനെട്ടു വർഷത്തിലധികമായിട്ടുണ്ട്. കുറെ ഒക്കെ മറവിയാണ്ടു കഴിഞ്ഞ്ഞ്ഞു എങ്കിലും അതിന്റെ ചില പാടുകൾ എന്റെ ദേഹത്തിപ്പൊഴും ഉണ്ട്.

അന്നു ഞങ്ങൾ വൈദ്യരുടെ സ്കൂളിൽ എൽ.പീ ക്ലാസ്സിൽ പഠിക്കുന്നു.

പച്ചനിറത്തിലുള്ള ട്രൌസാറും, പിന്നെ വെള്ള ഷർട്ടും ഇട്ട്ങനെ പറന്നു നടക്കണ പ്രായം. തൊളിൽ ബാഗും തൂക്കി പ്രാവു കുട്ടികളെ പോലെ. വീടിനടുത്തുള്ള സമപ്രായക്കരായ കുട്ടികക്കൊപ്പം പപ്പടക്കെട്ടു പൊലെ ഉള്ള പുസ്തകോം കൊണ്ട് രാവിലെ സ്കൂളിലേക്കു. വെള്ള തൂവാല പൊതിഞ്ഞു കെട്ടിയ ചോറ്റുപാത്രതിൽ ചൂടു ചോറും രസകാളൻ കൂട്ടാനും. പിന്നെ കായ ഉപ്പേരീം, കൂട്ടിനു, ഇതാണ് സാധാരണ മെനു.

സംഭവത്തിലേക്കു..

പതിവു പോലെ, ഒരു ദിവസം, നമ്മുടെ കഥാപത്രങ്ങളായ കുട്ടികൾ, പാഠശാലയിലേക്കു പറക്കുകയായിരുന്നു. . ഇടവഴികിടന്നു, നമ്മുടെ ചാവേറുകൾ ചരലിട്ട റോട്ടിലേക്കുകടന്നു.. പ്രമോദും സ്മിതേം, ദീപേം, മ്മൊനുട്ടനും ഒക്കെണ്ട്. കുറചു ദൂരം മുന്നിൽ പോകുന്ന നന്ദന്റെ കണ്ണുകൾ വശത്തുള്ള വീട്ടിലെ പാഷൻ ഫ്രൂട്ട് മരത്തിലെക്കു ഇരയെ പിടിക്കാനായുന്ന, പൊന്മാന്റെ വേഗതയിൽ കിട്ടിയ കല്ലെടുത്തൊരു വീക്ക്(അഭിനവ് അർജുനൻ എന്നൊരു ഭവം ഉണ്ടായിരുന്നു ആ മുഖത്ത്). ഓഹ് ദെ കിടക്കുണു വഴിയിലേക്കു തൂങ്ങിനിന്ന ഒരു പാഷൻ ഫ്രൂട്ട്; വണ്ടൻ ഒരു പീസ്. കല്ലു നേരെ ചെന്നു വീണതൊ, ആ വീടിന്റെ പിന്നപുറത്തുള്ള തകര ഷീറ്റിട്ട ചായ്പിന്റെ മുകളിൽ!!!!

ആരാ‍ടാ‍ അതു, കുരുതം കെട്ടോൻ!!!! ഇവനൊക്കെ വലുതായാൽ എന്നെ എടുത്തെറിയൂല്ലൊ !!!!

ആ‍ ആക്രോശം ക്കെട്ടതും വഴി ശുദ്ധം !! ശൂന്ന്യം !!! തിരിവു കഴിഞ്ഞു നൊക്കുംബ്ഴാ പുതിയ പ്രശ്നം. കൂടെ നടന്ന ഒരു പയ്യന്റെ വെള്ള ഷർട്ടിൽ നിരയെ കറുത്ത ഡിസൈനർ പാടുകൾ. സംഭവം ഇങ്ങനെ. എറിഞ്ഞിട്ട ഫലം നേരെ ചെന്ന് വീണത്, വഴിവക്കിലെ കാനയിൽ ഫലത്തിന്റെ മുഴുപ്പിൽ, കാനയിലെ,“ ഗംഗാ‍ ജലം’ തെറിച്ച് വീണതു കണ്ണന്റെ ഷർട്ടിൽ. അതിന്റെ സുഗന്ധവും പരിമളവും .. ഒരു ജഹപൊഹ!!!

സ്കൂളിൽ മാഷ്ടെ തല്ലുകിട്ടീതു അവനും.

ഇതൊരു മോഷണ ശ്രമം മാത്രം.ഇനിയുള്ളതോ ഒരു വല്യ ക്രൈം തന്ന്യാ.

അങ്ങനെ, നമ്മുടെ ചാവേറുകൾ സരസ്വതീ നിലയത്തിലെത്തി. മണിയടിച്ചു. കാര്യപരിപാടിയിൽ ആദ്യത്തെ ചടങ്ങായ അസ്സംബ്ലി കൂടി. സ്കൂളിലെ ഗാനകോകിലങ്ങൾ പ്രാർത്ഥന ചൊല്ലി.

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി,

അതിനുള്ളിലാനന്ദ ദീപം കൊളുത്തി.

ഇതു കേൾക്കുമ്പോൾ അചുട്ടിലുമുള്ള നാനാജാതി ആൾകാരും എണീട്ടു നിന്നു കൈകൂപ്പും. അതുകഴിഞ്ഞ് പ്രതിജ്ഞ.

ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണു……

കേൾകുന്നവർ എല്ലാരും അതേറ്റു ചൊല്ലും.. ജാതി വിജാതി ചിന്തകൾ ഒന്നും ഇല്ലത്ത കൂറേ കുട്ടികളും നാട്ടുകാരും.

പ്രതിജ്ഞ കഴിഞ്ഞാൽ രാജൻ മാഷുടെ ഒരു ചെറിയ പ്രസംഗം. തികച്ചും അവസരോചിതമായ വാക്കുകൾ മാത്രം. അന്നു പ്രതിപാദിച്ചത് വ്യക്തി ശുചിത്വത്തെ കുറിച്ചായിരുന്നു. മാഷ്ടെ ചുവന്ന കണ്ണുകൾ കണ്ണന്റെ നേരെ പൊയപ്പോൾ ആ അസ്സംബ്ലിയിൽ തന്നെ അവൻ അതു “സാധിച്ചു“.

അങ്ങനെ ആ ദിവസം സംഭവബഹുലമായി മുന്നേറി.

വീട്ടിൽ നിന്നും ഉള്ള പുറപ്പാടു തുടങ്ങി സ്കൂളിൽ എത്തി കുറച്ചു കഴിയുമ്പൊഴെക്കും,

രാവിലെ കഴിച്ചിട്ടിള്ള ദോശ ഇഡ്ഡളി മുതലായ സ്ഥാവര ജംഗമങ്ങൾ ആവി ആയ വഴി അറിയില്ല. ആ വിഷമത്തിൽ ഇരുന്ന് തിളചു മറയുമ്പോഴാണു 10 മണിക്കുള്ള ചായ വരുന്നത്. കുട്ട്യൊൾക്കല്ല, ടീച്ചർക്കു!!!. ഇപ്പൊഴും തിരിച്ചറിയുന്നുണ്ട് അനിക്സ്പ്രെ പാല്പൊടി കലക്കിയ ചായ, പൂ ഗ്ലാസ്സിൽ.കുരുത്തംകെട്ട പിള്ളേർടെ കൊതി പറ്റെണ്ടാ എന്നു കരുതി ടീച്ചർ ഗ്ലാസ്സ് കൈലേസ്സു കൊണ്ടു പൊതിഞ്ഞ് ബ്ലാക് ബോർഡിന്റെ പിന്നിലേക്കു വലിയും. ഇപ്പൊർത്തു കുട്ട്യൊൾ ഇരുന്നു വെള്ളമിറക്കും. അതൊക്കെ കഴിഞ്ഞ് കൂടുതൽ ചുറുചുറുക്കോടെ ക്ലാസു തുടരും. അങ്ങനെ ഒരു ദിവസം മേൽ പറഞ്ഞ അഭ്യാസങ്ങൾ ഒക്കെ കഴിഞ്ഞ് ഉച്ചഭക്ഷണത്തിന്റെ ബെല്ലടിച്ചു. പതിവു പോലെ, ക്ലാസ് ജനലിന്റെ അടുത്തു വച്ചിട്ടുള്ള വെള്ള ടവ്വൽ പൊതിഞ്ഞു കെട്ടീട്ടുള്ള ചോറുപാ‍ത്രം എടുത്ത്, ബെഞ്ചിൽ ഇടിചു തുറന്നു. ഒന്നു ഞെട്ടി. ചുവന്ന കുത്തരി ചോറിനു പകരം, പച്ചരി ചോറ്. കാളൻ കൂട്ടാനു പകരം സാമ്പാർ!!!! ഇതെന്തു പറ്റി ഒന്നു ചിന്ത പാളി എങ്കിലും, ഊണു തുടങ്ങി.. വിശപ്പു കണ്ണിന്റെ ഫിലമെന്റൊടിക്കണുണ്ടേയ്. സഹിക്കാൻ സാധിക്കണ്ടെ.

സാമ്പാറിനു സാധാരണ സ്വാദല്ലല്ലോ.. .. രണ്ടു മൂന്നുരുള കഴിച്ചുകഴിഞ്ഞപ്പൊ, ഒരു ഉണ്ട കയ്യിൽ കിട്ടി.. ങെഹ് എടുത്തു നൊക്ക്യപ്പൊ, ഒരു പുഴുങ്യ് കോഴിമുട്ട ഇതു വരെ കാണാത്ത ഒരു സംഭവായിരുന്നു അതു. തല ഉയർത്തി നോക്യപ്പൊ, നല്ല തടീം തണ്ടും ഉള്ള ഒരുചെക്കൻ . നമ്മുടെ വില്ലൻ. കഥാനായകന്റെ മണ്ടക്കിട്ടൊരു കിഴുക്കു.

ന്റെ ചോറു നീ കട്ട് തിന്നൂല്ലെടാ‍ ഒരു ആക്രോശം.,

അവന്റെ കയ്യിൽ എന്റെ ചോറ്റുപാത്രം.. അപ്പൊഴാ മനസ്സിലായത്, പാത്രം തെറ്റ്യാ ഞാൻ തീറ്റ തുട്ങ്ങെതെന്നു. എന്താ ചെയ്യണ്ടേന്നു അറിയാതെ എച്ചിൽ കയ്യിൽ ഒരു പുഴുങ്യെ കോഴിമുട്ടെം പിടിച്ചുള്ള എന്റെ നിൽ‌പ്പിപ്പോഴും എനിക്കോർമ്മയുണ്ട്. അതിന്റെ ഉടമസ്ഥനായിട്ടുള്ള ദിലീപിന്റെ കൂട്ടുകാർടെ വക നിലവിളി. പിടിക്കെടാ‍ അവനെ.. സുനീടെ വക, കേട്ടപാതി, കേൾകാത്ത പാതി ഞാൻ പഴയ കെ എസ് ആർ ടി സി . സൂപ്പർ എക്സ്പ്രസ്സിന്റെ വേഗത്തിൽപുറത്തേക്കോടി; ഞാൻ ഇറങ്ങി ഓടിപോയ വഴിക്കു പുല്ലു പോലും പിന്നെ മുളച്ചിട്ടില്ല. ആ ഓട്ടം നേരെ പൊയത് സ്കൂൾ ഗ്രൌണ്ടിന്റെ വഴിക്കു. കളിസ്ഥലതിന്റെ പടിക്കലെത്തിയപ്പൊ. ഒരു കൂട്ടിയി്ടി.. കണ്ണുടചു വ്വീണ ഞാൻ ഏഴുന്നീറ്റു നോക്കുമ്പോ ഇടത്തുകണ്ണിൽകൂടി ചുവപ്പു നിറമുള്ള കാഴ്ചകൾ. വലതു കണ്ണു തുറന്നു നോക്കുമ്പോൾ മുന്നിലായി, കണ്ട വെള്ള്ഷർട്ടിൽ മുഴുവൻ രക്തം.. അതുപോലെ തന്നെ എന്റ്റെ ഷർട്ടിലും!!!. മുന്നിലുള്ള മൂത്ത ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി വായിൽ നിന്നും രക്തം ഒലിപ്പിചു നിൽകുന്നു. ഒരു രാക്ഷസ്സിയെപ്പോലെ.

എനിക്കാണെങ്കിലോ, തല ആകെ തരിച്ച അവസ്ഥ്. ഇപ്പൊഴു അതു മാറീട്ടില്ല എന്നു പഴയ സുഹ്രുതുക്കൾ പറയുന്നു. എന്റെ പുരികത്തിലീടെ ഒഴുകിയിറങ്ങിയ രക്തത്തിന്റെ ശ്രൊതസ്സു, ത്രിനെറ്റിയിൽ നിന്നയിരുന്നു എന്നു എനിക്കു മനസ്സിലായി. പരമശിവന്റെ ത്രിനേത്രം പോലെ.!!! (അത്രക്കു വേണോ!!)

അപ്പോൾ അതുവഴി വന്ന ലില്ലി ടീച്ചർന്റെ വക ശകാരോപഹാരങ്ങൾ എനിക്കു.. ഇവനൊക്കെ വേറെ ഒരു പണീം ഇല്ല്യെ!!! നടക്കെഡാ.

രണ്ട് പേരേയും ടീച്ചർ ഓഫീസ് റൂമിലെക്കു കൊണ്ടു പോയി.. മുഖത്തെ രക്തം കഴുകിക്കളഞ്ഞെങ്കിലും, രക്തം ഒഴുകി കൊണ്ടിരുന്നു. ആപ്പൊഴെക്കും, ചോറുമോഷണത്തിന്റെ പരാതി ഓഫീസ്സിലെത്തി. പിന്നെ കുറ്റാരോപണം, കുറ്റപത്രം, വാദം, വിധി.. അങ്ങനെ ഞാൻ കള്ളനായി ചോറ്കള്ളൻ. അതിനിടക്കു, ഞാൻ തന്നെ എന്റെയും അവന്റ്റെയും പാത്രങ്ങൾ ഹാജരാക്കി.. തെറ്റ് തിരുത്താനുള്ള വിഫലമായ ഒരു ശ്രമം നടത്തി നോക്കി. വിധി ആയ ഒരു കേസിന്റെ പുന:വാദത്തിനു സാധ്യത മുളയിലേ നുള്ളി നീക്കി.
അവിടെ നിന്നും നേരെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടു പോയി, മുറിവിലൊക്കെ മരുന്നു വച്ചു വന്നു. അവിടത്തെ നഴ്സുമാരും പഴിച്ചു, “ ഇവന്റെ ഒക്കെ ഒരു കാര്യം, അടങ്ങി ഒതിങ്ങി ഇരിക്കില്ല്യാച്ചാ‍എന്താ ചെയ്യാ??

വീട്ടിൽ പോയപ്പൊ അവിടുതെ വക. കിട്ടീ നടുമ്പുറത്തൊന്നു രണ്ടെണ്ണം.. പിന്ന്യാ ചൊദ്യം.. എന്താ പറ്റീതെന്നു..

പറഞ്ഞു തുടങുന്നതിനുമുമ്പ്, സ്മിതേടെ വക ദ്രിക്സാക്ഷി വിവരണം ഒറ്റ ശ്വാസത്തിൽ അതു കേട്ടപ്പോ ഞാൻ വിചരിച്ചു, ഇവൾ ഭാവീൽ ആകാശവാണീലെ മറ്റൊരു രാധാലക്ഷ്മി ആവൂല്ലോ എന്നു. ഭാഗ്യവശാൽ അങനൊരു ദൌർഭാഗ്യം മലയാള നാടിനുണ്ടായില്ല എന്നതു ചരിത്രം.

ആ സന്ധ്യ നേരത്തു പുതിയ പ്രമേയം ചെറ്യമ്മമാർ പസാക്കി, ഇനിമുതൽ ഈ വിട്ടിൽനിന്നും വെളുത്ത ടവ്വലിൽ പൊതിഞ്ഞു ആർകും, ചോറുപാത്രം സ്കൂളിലേക്കയ്ക്കില്ല, എന്നു മാത്രമല്ല അടുത ദിവസം മുതൽ, ചെറിയമ്മമാരും, അമ്മായിയും കൂടി ഊഴമിട്ടു, ഞങ്ങൾക്കു സ്കൂളിൽ ഊണു കൊണ്ടു തരാൻ തുടങ്ങി. ഈ മാറ്റം ക്രമേണ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടിലും ഒരു പതിവായി,,കാര്യം ഇങനെ, സ്ത്രീകൾക്കു, പരദൂഷണം പറയാൻ സ്വതന്ത്രമായി അവസരഒ കിട്ടുകയല്ലെ ആരെങ്കിലും വെറുതെ കളയുമോ???

പിന്നെ, ദിലീപിന്റെ വീട്ടുകാരെ അറിയവുന്നതു കൊണ്ടും,കുട്ടികൾക്കിടയിലുള്ള കാര്യം ആയതു കൊണ്ടും, വല്ല്യ പ്രശ്നം ഇല്ലാതെ കാര്യങൾ പരിഹരിച്ചു തീർത്തു.

ഈ ഒർമ്മക്കുറിപ്പു ഇവിടെ പൂർണ്ണമാകുന്നു

അടുത്തത്: പാർവ്വതി ടീച്ചറിന്റെ കണ്ണട.