Wednesday, August 25, 2010

ചരമം.

ഗുരുവായൂർ കാരക്കാട് ശ്രീകൃപയിൽ താമസിക്കുന്ന ഹരി നെടുങ്ങാടി ഇന്നലെ അന്തരിച്ചു. ഇരുപത്തെട്ടു വയസ്സായിരുന്നു. അവിവാഹിതനായിരുന്നു. ദീർഘകാലമായി തലക്കസുഖമായി ചികിത്സയിലായിരുന്നു.

മികച്ച ഒരു തല്ലുകൊള്ളിയായിരുന്നു എന്നു ഹരിയെ ദുബായിൽ നിന്നും സുഹൃത്തുക്കളായിരുന്ന റിനോഷും രതേഷും അനുസ്മരിച്ചു. കയ്യിലിരുപ്പിന്റെ കുരുത്തകേടിൽ അനുപമനായിരുന്നു ഹരി എന്നു അടുത്ത ബന്ധുവും സുഹൃത്തുമായിരുന്ന പ്രശാന്ത് മുംബൈയിൽ നിന്നും അയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ഒട്ടനേകം ചാറ്റ് സുഹൃത്തുക്കൾ ഹരിയുടെ ആത്മശാന്തിക്കായി ഇന്നലെ ഒരു നിമിഷം നിശബ്ദരായി. ചിലർ ആദരാഞ്ചലികൾ അർപ്പിച്ചു ലോഗൌട്ടായി.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വിശിഷ്ട വ്യക്തികൾ ഹരിക്കു അന്തിമോപചാരം അർപ്പിക്കാൻ കാരക്കാട്ടെ വീട്ടിൽ എത്തിയിരുന്നു. പൊതുദർശനത്തിനു ശേഷം മൃതദേഹം പമ്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.

ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് നവമ്പർ ഒന്നാംതീയ്യതി ഗുരുവായൂരിലായിരുന്നു ഹരിയുടെ ജനനം. ഗുരുവായൂരിൽ പരിസരത്തുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രാഥമിക അഭ്യാസങ്ങൾ പഠിച്ച ശേഷം പല തലതിരിപ്പൻ പരിപാടികളുമായി കാലം കഴിക്കുകയായിരുന്നു. അതിനിടയിലാണ് പ്രത്യേകിച്ചൊരു കാരണവും കൂടാതെ ഹരിക്കു നൊസ്സു തുടങ്ങുന്നത്. ജന്മനാ ഉള്ളതാണീ അസുഖം എന്നും അയൽവാസികളിൽ പലരും സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.



*********

3 comments:

  1. നീ വലിയവനാടാ..നീ തന്നേ സ്വയം സമ്മതിച്ചല്ലോ...
    നിനക്ക് വട്ടാണെന്നു....
    നിന്നെ ചികിത്സിച്ച ആ ഹതഭാഗ്യനായ ഡോക്ടര്‍ ആരാണാവോ?
    പിന്നെ ഞാന്‍ നീ തല്ലു കൊള്ളിയാണെന്ന് മാത്രം അനുശോചിച്ചു എന്ന് പറഞ്ഞത് മോശമായി...
    നിന്റെ ബാക്കി ബഹുമതികളായ വായെനോക്കി,
    പരദൂഷണ പ്രകൃയയിലെ ശ്രീമാന്‍, പിന്നെ പുറത്തു പറയാന്‍ പറ്റാത്ത പലതിലെയും ഒന്നാമന്‍ എന്നോക്കെ
    കൂടെ ചെര്‍ക്ക്ണ്ടേ

    എന്തായാലും സംഭവം കിടിലന്‍...വിജ്രിംമ്പിചിട്ടുണ്ട്

    ReplyDelete
  2. ഇരിക്കട്ടെ എണ്റ്റെ വക ഒരു റീത്തും.....

    വ്യത്യസ്തമായ രചന... :)

    ReplyDelete