ഞങ്ങളുടെ പാർവ്വതി ടീച്ചർ ഒരു ഓർമ്മയായിരിക്കുന്നു. കഴിഞ്ഞ വിദ്യാരംഭകാലത്തു കൂടി ഞാൻ അവരെ കണ്ടിരുന്നു. മമ്മിയൂർ അമ്പലത്തിൽ വെച്ച്. എന്റെ അമ്മയുടെ പ്രക്ര്തിയുള്ള ടീച്ചർന്റെ വാത്സല്യം വേണ്ടുവൊളം അനുഭവിക്കൻ ഉള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായിട്ടുണ്ട്.. വലിയ കുങ്കുമപ്പൊട്ട് തൊട്ടു വരുന്ന, ക്ലാസ്സ്മുറി നിറയുന്ന ശബ്ദമുള്ള ടീച്ചർ ആണ് ഗണിതശാസ്ത്രത്തിന്റെ ആദ്യാക്ഷരങ്ങൾ ഞങ്ങൾക്കു പകർന്നു തന്നത്. ആൾജിബ്ബ്രയും, ജൊമെട്രിയും തുടങ്ങി ഗണിത ശാസ്ത്രത്തിന്റെ അനന്തവിഹായസ്സിലേക്കു അവർ ഞങ്ങളെ കൈപിടിച്ചുയർത്തി. അവരുടെ ഒർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലി
കൾ അർപ്പിച്ചുകൊണ്ടു, അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
സംഭവദിവസം, മേ
ല്പറഞ്ഞ ഞാനടക്കമുള്ളവരിൽ ചിലർ ചേർന്നു, ഊണു കഴിച്ചശേഷം, ഒരു കളി തുടങ്ങി, വെട്ട്തുണികൾ പൊതിഞ്ഞു തുന്നി കെട്ടിയ പുതിയ ബോർഡ് ഡസ്റ്റർ കൊണ്ടുള്ള “ഏറുംപന്ത് കളി“… എറെന്നു പറഞ്ഞാൽ അതുകൊണ്ടാൽ തെങ്ങിന്മേലുള്ള തേങ്ങ വരെ വീണു പോകും!!!..
അന്നത്തെ ആ പിള്ളേരുണ്ടെങ്കിൽ പിന്നെ, ഇന്ത്യൻ ആർമ്മിക്കു, അതിർത്തീലെ മലമുകളിലേക്കു ഷെൽ തൊടുക്കാൻ ഇന്നത്തെ ബൊഫോഴ്സ് തോക്കു പോലും വേണ്ടിവരില്ലായിരുന്നു. നന്ദന്റേയും, അജിയുടെയും ഒക്കെ ഏറാണെങ്കിൽ, ഷെല്ലുകൾ ഒരു സെന്റീമീറ്റർ പോലും തെറ്റാതെ ക്രിത്യം ലക്ഷ്യത്തിൽ പതിന്മടങ്ങ് ശക്തിയോടെ പതിക്കുമായിരുന്നേനെ.
അന്നാണെങ്കിൽ കോ

റം തികയാത്ത കളിയായിരുന്നു. പലരും പുറത്തിരുന്നു.. എന്റ്നെ ഓർമ്മ ശരിയെങ്കിൽ, ഞാനു, രാമക്രിഷ്ണൻ, അജി, തുടങ്ങിയ രണ്ടാം നിര സൈനികരുടെ മാത്രം കളിയായി അന്ന്.
താഴെ വീണ കണ്ണടയുടെ ചില്ല്, എന്റെ സ്വപ്നങ്ങൾ പോലെ തകർന്നു. ശബ്ദമുഖരിതമായ ക്ലാസ് പെട്ടന്ന് നിശ്ശബ്ദമായി. നിലത്തു വീണ കണ്ണടയും കഷ്ണങ്ങളും ഞാൻ തെന്നെയെടുത്ത് മേശപ്പുറത്തെടുത്തു വെച്ചു. ക്ലാസ്സിൽ ആകെ കേൾകാവുന്നതായി എന്റെ ഹ്ര്ദയമിടിപ്പും, കവിളത്തേറ് കൊണ്ട സ്മിതയുടെ തേങ്ങലും മാത്രം.
ഊണുകഴിഞ്ഞ് തിരിച്ചെത്തിയ ടീച്ചർ ക്ലാസ്സിലെ അച്ചടക്കം കണ്ട് അന്തിച്ചു പോയി എന്നാണു വാൽകഷ്ണം.
കണ്ണടയെടുത്തു മൂക്കത്ത് വച്ചപ്പോൾ പകുതി ചില്ലുള്ള ഒരു കണ്ണും, ഓട്ടയായ മറ്റേകണ്ണും !!!!!……
ചോദ്യം വരണേനു മുമ്പേ ദീപയുടെ സാക്ഷ്യം, “ഹര്യാ ടീച്രേ അതെറിഞ്ഞൊടച്ചേ..“ കൂട്ടുകാര്യേ എറിഞ്ഞേനുള്ള പകപോക്കൽ..
ടീച്ചർ: ആണോ ഹരീ?;.
കളിച്ച ഞങ്ങളെ വിളിച്ച് സ്മിതക്കിട്ടെറിഞ്ഞതിന് ഓരോ അടി കൈ വെള്ളയിൽ… ഉന്നം തെറ്റി എനിക്കു കിട്ടീത് കൈതണ്ടയില്. കണ്ണടയുടെ കാര്യം സാരല്ല്യ എന്നാൽ ഇത്തരം കളിക്കിടയിൽ കുട്യൊൾകെന്തെങ്കിലും പറ്റ്യാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ ടീച്ചർ മനസ്സിലക്കിത്തന്നു. ടീച്ചറോട് തെറ്റും, അടിവാങ്ങിതന്നതിനു ദീപ-ജ്യോതിമാർക്ക് നന്ദിയും പ്രശ്നങ്ങൾ ഒഴിവാക്യതിനു ഈശ്വരനു രക്ഷയും പറഞ്ഞു ഇരിപ്പിടത്തിലേക്കു മടങ്ങി.
ക്ലാസ്സിലെ മൌഡ്ഡ്യത്തിൽ സംശയം തോന്നി വന്ന ജെസ്സി ടീചചറുടെ വിവരണങ്ങളിൽ നിന്നും, ഹരിയും സംഘവും വീണ്ടും സ്കൂളിലെ ഗുണ്ടാലിസ്റ്റിലായി. സംഭവമറിഞ്ഞ് സ്വമേധയാ കേസ് എടുത്ത രാജൻ മാഷ് (ഹെഡ്മാഷ്) ടീച്ചറുടെ സാന്നിദ്ധ്യത്തിൽ വള്ളിചൂരൽ കൊണ്ടു 4 അടി വീതം തന്ന്യ് സായൂജ്യനായി.
പിന്നെ എറിഞ്ഞുടച്ച ഞാൻ തന്നെ കണ്ണട നേരെയക്കികൊടുക്കൻ ഉത്തരവായി വിധി വന്നു. അതു പിൻവലിപ്പിച്ചു ടീച്ചർ എന്നെ രക്ഷിക്കുകയായിരുന്നു.
ആ ദിനത്തോടെ ക്ലാസ്സിലും സ്കൂൾ പരിസരത്തും “ഏറുംപന്തെ“ന്ന വിഖ്യാതമായ ഒരു കളി നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. അതിനും കുട്ടികളുടെ നീരസ്സത്തിനു പാത്രമായി ഞാൻ എന്റെ വിദ്യകൊണ്ടുള്ള അഭ്യാസം തുടർന്നു.
കബീർദാസ് പറഞ്ഞ പോലെ ദൈവം ആരെന്നു നമുക്കു കാണിച്ച് തരുന്ന ഗുരുവിന്റെ പാദങ്ങളിൽ നമിച്ചു കൊണ്ട്…
ഇവിടെ നിർത്തുന്നു…..
മേൽ പറഞ്ഞ കഥാപാത്രങ്ങളിൽ ആരേയും വേദനിപ്പിക്കനോ കളിയാകാനോ അല്ല ഇത്രയും എഴുതിയതെന്നു പ്രത്യേകം വെളിപ്പെടുത്തട്ടെ....
Good story...!! and a beautiful remembrance
ReplyDelete