മണ്ണിലിറങ്ങി കളിച്ചും പണിയെടുത്തുമല്ലാതെ ഒരു കുട്ടിയുടേയും വിദ്യാഭ്യാസം പൂർത്തിയാവുകയില്ലെന്ന്, എന്റെ അയൽകാരിയായ ഉഷടീച്ചർ എപ്പോഴും പറയാറുണ്ട്. “വിദ്യഭ്യാസം എന്നുള്ളതു ഒരിക്കലും ക്ലാസ്സുമുറികൾക്കുള്ളിലിരുന്നു, പുസ്തകങ്ങളിൽ കൂടി മാത്രം നേടിയെടിക്കുന്ന അറിവുകളുടെ സംഗ്രഹം മാത്രമാവരുത്, മറിച്ച് അതു പ്രായോഗിക അറിവുകളുടേയും, അറിവുകളുടെ പ്രായോഗികതയുടെയും സമജ്ജസസമ്മേളനമാകണം” എന്ന ഗാന്ധിയൻ ഉൽബോധനവും, ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്.


Applauding a Service-Oriented Effort.. A blog - Overdrive- by Usha teacher.
സർക്കാർ സംവിധാനം മുന്നോട്ടു വയ്ക്കുന്ന സിലബസ്സ് കാണാപ്പാഠം ചവച്ചിറക്കി, പ്രായോഗിക വിജ്ഞാനരാഹിത്യത്തിന്റെ ദഹനക്കേടിൽ വലയുന്ന ഇന്നത്തെ കുട്ടികൾക്ക്, ഈ NSS വളണ്ടിയർമാർ ഒരു ഉദാത്ത മാതൃകയാണ്. തങ്ങളുടെ ക്രിസ്മസ്-പുതുവത്സര അവധിക്ക് ധനുമാസ്സക്കുളിരിൽ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കാതെ, തങ്ങളൂടെ അയല്പക്കങ്ങളിൽ തങ്ങളാൽ എന്തു “വികസനപ്രവർത്തനങ്ങൾ” നടത്താൻ കഴിയും എന്നോർത്തു മുന്നിട്ടിറങ്ങിയ ഇവർ തീർച്ചയായും, യശ്ശ:ശരീരനായ കുഞ്ഞുണ്ണിമാഷേ പോലെ ചെറിയ “വലിയ” മനുഷ്യർതന്നെ. മൂന്നിലൊരാൾ ദാരിദ്ര്യത്തിൽ പിടയുന്ന നാട്ടിൽ, ഐ.പി.എൽ ക്രിക്കറ്റിന്റെ ധാരാളിത്തം പോലും “വികസനമാതൃക”യായി എഴുതിച്ചേർക്കപ്പെടുമ്പോൾ ഈ വിദ്യാർത്ഥികൾ നാലഞ്ചു ദിവസം കൊണ്ട് പണിതു തീർത്തത് തീർച്ചയായും വികസനത്തിന്റെ പാത തന്നെ.
ചെർപ്പുളശ്ശേരിയെന്ന വള്ളുവനാടൻ ഗ്രാമത്തിലെ തെക്കുമുറി ഭാഗത്ത്ക്കൂടി അറേക്കാവ് എന്ന ക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയെ, ഒരു വണ്ടിക്കു സാമാന്യം തട്ടുംതലോടലും ഇല്ലാതെ കടന്നു പോകാവുന്ന ഒരു വഴിയാക്കി മാറ്റിയത് ഈവിദ്യാർത്ഥികളുടെ പരിശ്രമവും, പ്രദേശനിവാസികളുടെ സഹകരണവും മാത്രമാണ്. ഇതേ സ്കൂൾകുട്ടികളാണ് കഴിഞ്ഞവർഷം ഇവിടെ ഒരു കുടുംബം നൽകിയ നിലത്ത് നെൽകൃഷി നടത്തി ശ്രദ്ധാകേന്ദ്രമായത് എന്നത് അവരുടെ കാര്യക്ഷമതയും അർപ്പണ ബോധവും വെളിവാക്കുന്നു.
കുറച്ചു കാലമായി, പ്രസിദ്ധമായ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവും ഇവിടത്തെ ആറേക്കാവു ഭഗവതി ക്ഷേത്രവുമായി ഇടവഴിയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട്. ഈ സമയത്താണ് അവധിക്കാലത്തെ ക്യാമ്പ് എന്ന ആശയവുമായ് സ്കൂൾ അധികൃധർ മുന്നിട്ടിറങ്ങീയതും. വഴിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ ഒഴിവായപ്പോൾ കൃത്യസമയത്തു് കുട്ടികളും റെഡി! നാലു ദിവസം കൊണ്ട് വഴി റെഡി!! രണ്ട് അമ്പലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴി എന്നതിലുപരി, ഈ അയല്പക്കത്തുള്ള ഒട്ടനവധി വീട്ടുകാർക്ക് രാഷ്ട്രീയ-മത-വൈജാത്യങ്ങൾക്കതീതമായി ഉപയോഗമുണ്ടാകുന്ന ഒരു സംരഭം എന്നുള്ളതരത്തിൽ ഈ പ്രവൃത്തി
പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്.
പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്.

മനസ്സു നന്നാവട്ടേ മതമേതെങ്കിലുംമാവട്ടേ!!
മാമ്പൂക്കൾ വിടരട്ടേ…സൌഹൃദ സന്ധ്യകൾ പൂത്താൽ; സൌവ്വർണ്ണാട പരന്നാൽ
സുരഭില ജീവിത മാധുരി വിശ്വം സമസ്തമരുവുകയല്ലോ!!
സത്യം ലക്ഷ്യമതാവട്ടേ; ധർമ്മം പാതവതാവട്ടേ,
ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികരുടെ കൈകളിണങ്ങീടട്ടേ!!
മനസ്സു നന്നാവട്ടേ മതമേതെങ്കിലുംമാവട്ടേ!!
മനസ്സു നന്നാവട്ടേ മതമേതെങ്കിലുംമാവട്ടേ!!
ഈ ഗ്രാമത്തിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ, ഇവരുടെ ഈ സന്നദ്ധത, പ്രതിബദ്ധത, അവരുടെ വഴികാട്ടികളുടേയും, ടീച്ചർമാരുടേയും അർപ്പണബോധം ഇവയൊക്കെ കാണുമ്പോൾ എനിക്കിന്നൊരു നഷ്ടബോധം തോന്നുന്നു; ഇവരുടെ ശ്രമങ്ങളുടെ ഭാഗമാവാൻ കഴിഞ്ഞില്ലല്ലോ എന്ന്. എങ്കിലും, ഇന്നാട്ടുകാരനായതിൽ, അവരിലൊരാളാവാൻ കഴിഞ്ഞതിൽ, എനിക്കിന്നു അഭിമാനം തോന്നുന്നു.
ഈ വിദ്യാർത്ഥികൾക്കും അവരുടെ വഴികാട്ടികൾക്കും അധ്യാപകർക്കും, സർവ്വോപരി എന്റെ ഈ അയൽകാർക്കും, എല്ലാ ഭാവുകങ്ങളും, ആശംസകളും സമർപ്പിക്കുന്നതോടൊപ്പം പുതുവത്സരാശംസകളും നേർന്നുകൊള്ളട്ടെ
സന്തോഷവും, സംഗീതവും, പുതിയ അനുഭവങ്ങളും പാഠങ്ങളും ഒക്കെയുള്ള ഒരു പുതുവർഷം ആശംസിച്ചു കൊണ്ട് നിർത്തട്ടെ…..
Thank you so much, Hari! Am sorry you could not be a part of it, physically, but your write clearly indicates how much you actually are there, in the efforts, for your thoughts expressed here, do the children full justice!
ReplyDeleteThanks also for sharing the pictures and the videos! My mother and father were especially taken up with your expressions, and have asked me to convey this... fantastic post! And excellent language with it!
Best wishes to you and yours for the new year!